ചീനംപുത്തൂരിൽ വോട്ടർമാരെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചെന്ന്

കോട്ടക്കൽ: ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നഗരസഭ ചീനംപുത്തൂർ വാർഡിലെ വോട്ടർമാരെ പണം കൊടുത്ത്‌ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് യൂത്ത് ലീഗി​െൻറ പരാതി. പണം നൽകിയെന്ന് പറയുന്ന ദൃശ്യങ്ങൾ സഹിതം തെരഞ്ഞെടുപ്പ് കമീഷൻ, റിട്ടേണിങ് ഓഫിസർ, ജില്ല കലക്ടർ, പൊലീസ് എന്നിവർക്ക് യൂത്ത് ലീഗ് സെക്രട്ടറി കെ.എച്ച്. ഖലീൽ പരാതി നൽകി. വാർഡിലെ ആറോളം വോട്ടർമാരുള്ള കുടുംബത്തിന് പണം നൽകിയെന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് ലീഗ് പ്രവർത്തകരെത്തി ഇവരെ തടയുകയായിരുന്നു. പണം നൽകി സീറ്റ് പിടിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. അതേസമയം പാർട്ടിക്ക് സംഭവവുമായി ബന്ധമില്ലെന്നും പരാജയഭീതിയാണ് ലീഗിനെന്നും സി.പി.എം പ്രതികരിച്ചു. ചീനംപുത്തൂരുകാർ ഇന്ന് വിധിയെഴുതും വോട്ടെടുപ്പ് രാവിലെ എട്ടു മുതൽ കോട്ടക്കൽ: ഉദ്യോഗകയറ്റത്തെ തുടർന്ന് കോട്ടക്കൽ നഗരസഭ ചീനംപുത്തൂരിൽ രാജിവെച്ച ലീഗ് കൗൺസിലറുടെ ഒഴിവിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ചൊവ്വാഴ്ച രാവിലെ എട്ടോടെ വോട്ടെടുപ്പ് ആരംഭിക്കും. കാവതികളം എൽ.പി സ്കൂളിലാണ് വിധിയെഴുത്ത്. 1176 വോട്ടർമാർ വാർഡിലുണ്ട്. സി.പി.എം സ്വതന്ത്രയായി എം. ദീപയും യു.ഡി.എഫി​െൻറ ലീഗ് സ്ഥാനാർഥി എം. ഗിരിജയും തമ്മിലാണ് പ്രധാന പോരാട്ടം. എം. സുവിതയാണ് ബി.ജെ.പി സ്ഥാനാർഥി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.