കൊടിഞ്ഞിപള്ളി നവീകരണം തുടങ്ങി

തിരൂരങ്ങാടി: കൊടിഞ്ഞിയിലെ സത്യപ്പള്ളി എന്നറിയപ്പെടുന്ന കൊടിഞ്ഞി പഴയ ജുമാമസ്ജിദി​െൻറ പുനർനിർമാണം ആരംഭിച്ചു. വൈകീട്ട് പ്രത്യേക പ്രാർഥനയോടെ പ്രവൃത്തി ഖത്തീബ് ഹൈദരലി ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് പി.സി. മുഹമ്മദ് ഹാജി, സെക്രട്ടറിമാരായ പത്തൂർ കുഞ്ഞുട്ടി ഹാജി, പി.വി. കോമുക്കുട്ടി ഹാജി, മറ്റ് ഭാരവാഹികളായ ടി.സി. അഹമ്മദ് കുട്ടി ഹാജി, ഇ. ഹംസ ഹാജി, മെതുവിൽ സിദ്ദീഖ് ഹാജി, പാലക്കാട്ട് പോക്കു ഹാജി, കെ.കെ. ഹസൻകുട്ടി ഹാജി, അബ്ദുറഹ്മാൻ ബാഖവി, ഒടിയിൽ പീച്ചു എന്നിവർ സംബന്ധിച്ചു. പള്ളി പൊളിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച രാവിലെ നടന്ന മമ്പുറം മഖാം സിയാറത്തിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.