കൊണ്ടോട്ടി മത്സ്യ മൊത്തവിതരണകേന്ദ്രം: നഗരസഭ നിയമ നടപടികളിലേക്ക്​

കൊണ്ടോട്ടി: നഗരത്തിലെ മത്സ്യ മൊത്തവിതരണകേന്ദ്രത്തി​െൻറ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ നഗരസഭ നിയമ നടപടികളിലേക്ക്. പഴയ കരാറുകാർ സമവായ ചർച്ചയിൽ നിന്ന് പിൻമാറിയതോടെയാണ് കർശന നടപടികളിലേക്കാണ് നഗരസഭ കടക്കുന്നത്. നിയമപ്രകാരം മാർക്കറ്റ് ലേലം വിളിച്ചെടുത്ത പുതിയ കരാറുകാർക്ക് കച്ചവടം നടത്തുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകാനാണ് നഗരസഭയുടെ തീരുമാനം. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഭൂരിഭാഗം കൗൺസിലർമാരുെട പിന്തുണയും നടപടികൾക്കുണ്ട്. നിയമ നടപടികളുമായി മുന്നോട്ടു പോകാനും നഗരസഭക്ക് അവകാശപ്പെട്ട സ്ഥലം കൃത്യമായി അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികളാണ് അധികൃതർ സ്വീകരിക്കുക. മാര്‍ക്കറ്റില്‍ നഗരസഭക്ക് അവകാശപ്പെട്ട 15 സ​െൻറ് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയ ശേഷം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ, സ്ഥലം സംബന്ധിച്ച് പഴയ കരാറുകാർ നഗരസഭക്കെതിരെ സിവിൽ കേസ് നൽകിയതോടെയാണ് നഗരസഭയും നിയമനടപടികൾക്കൊരുങ്ങിയത്. ഇതി​െൻറ ഭാഗമായി സ്വകാര്യവ്യക്തികൾ നൽകിയ കേസിൽ തിങ്കളാഴ്ച നഗരസഭയും കക്ഷി ചേർന്നു. അതേ സമയം പുതിയ കരാറുകാർക്ക് മാർക്കറ്റ് നടത്തിപ്പിനാവശ്യമായ സംരക്ഷണം നൽകാൻ പൊലീസിന് ഹൈകോടതി നിർദേശം നൽകിയിരുന്നു. എന്നാൽ സംരക്ഷണം നൽകേണ്ട സ്ഥലം വ്യക്തമാക്കി നൽകണമെന്ന് പൊലീസ് കരാറുകാരോട് ആവശ്യപ്പെട്ടു. ഹൈകോടതി ഉത്തരവിൽ നഗരസഭയുടെ മാർക്കറ്റ് എന്ന് കൃത്യമായി പറഞ്ഞിരിക്കുന്നതിനാൽ പൊലീസിന് സ്ഥലത്തി​െൻറ സ്െകച്ച് നൽകേണ്ടതില്ലെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. കോടതി ഉത്തരവ് നടപ്പാക്കാൻ ൈവകുന്നതിനാൽ പൊലീസിന് എതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകാനാണ് പുതിയ കരാറുകാരുടെ തീരുമാനം. ഏപ്രിൽ ഒന്ന് മുതൽ പുതിയ കരാറുകാർ മാർക്കറ്റ് ഉയർന്ന തുകക്ക് ലേലം വിളിച്ച് എടുത്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.