പുഞ്ചക്കൊല്ലി കോളനിയിൽ സ്പോർട്​സ്​ കിറ്റ് വിതരണം ചെയ്തു

നിലമ്പൂർ: കുടുംബശ്രീ ജില്ല മിഷ‍​െൻറ 'ഊരറിയാൻ' പദ്ധതിയുടെ ഭാഗമായി വഴിക്കടവ് പഞ്ചായത്തിലെ . പദ്ധതിയുമായി ബന്ധപ്പെട്ട് കോളനിയിൽ രൂപവത്കരിച്ച മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിനാണ് കിറ്റ് കൈമാറിയത്. ജൂണിൽ പുഞ്ചക്കൊല്ലി, അളക്കൽ കോളനികളിൽ ഊരറിയാൻ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ല മിഷൻ അധികൃതർ സന്ദർശനം നടത്തിയിരുന്നു. കോളനികളിലെ മുഴുവൻ വിവരങ്ങളും ശേഖരിച്ച് റിപ്പോർട്ടുണ്ടാക്കി സബ് കലക്ടർക്ക് സമർപ്പിച്ചിരുന്നു. കോളനിയുടെ വികസനമാണ് പദ്ധതിയുടെ ലക്ഷ‍്യം. ജില്ല ഭരണകൂടത്തി‍​െൻറ അംഗീകാരം ലഭിക്കുന്നതോടെ കോളനിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടും. കുടുംബശ്രീ ജില്ല മിഷൻ ട്രൈബൽ പ്രോജക്ട് മാനേജർ ചുമതലയുള്ള കെ.എസ്. അസ്ക്കർ കോളനിയിലെ ക്ലബ് ഭാരവാഹികൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. വാർഡ് അംഗം മുഹമ്മദ് അഷ്റഫ്, ഞാലിയിൽ ജോൺ എന്നിവർ സംസാരിച്ചു. പടം:2 പുഞ്ചക്കൊല്ലി കോളനിയിൽ കുടുംബശ്രീ ജില്ല മിഷ​െൻറ സ്പോർട്സ് കിറ്റ് വിതരണം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.