പ്രിൻസിപ്പലി​െൻറ വ്യാജ ഒപ്പിട്ട് പണം തട്ടിയെന്ന്​; അധ്യാപകനെതിരെ കേസ്​

എടവണ്ണ: പ്രിൻസിപ്പലി​െൻറ വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തെന്ന പരാതിയിൽ അധ്യാപകനെതിരെ കേസെടുത്തു. എടവണ്ണ ഇസ്‌ലാഹിയ ഓറിയൻറൽ ഹയര്‍സെക്കൻഡറി സ്‌കൂൾ അധ്യാപകൻ എ.പി. ജൗഹർ സാദത്തിനെതിരെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2016 മേയ് ഒന്ന് മുതൽ സ്‌കൂളിൽ പ്രിന്‍സിപ്പൽ ഇൻ ചാർജായി ജോലി നോക്കിയിരുന്ന ജൗഹറത്ത് എന്ന അധ്യാപിക അവധിയെടുക്കാതെ ദുബൈയിലേക്ക് സന്ദർശനവിസയിൽ പോയിരുന്നു. പ്രിൻസിപ്പൽ ചുമതല മറ്റാർക്കും കൈമാറിയിരുന്നില്ലെന്നും പറയുന്നു. എന്നാൽ, മേയ് ആറ്, ഒമ്പത്, 18, 25 തീയതികളിൽ അധ്യാപകരുടെ ശമ്പളബില്ലുകൾ ട്രഷറിയിൽനിന്ന് മാറി. ഇത് പ്രിൻസിപ്പലി​െൻറ വ്യാജ ഒപ്പിട്ടാണെന്നാരോപിച്ചാണ് അധ്യാപകനെതിരെ സി.പി.എം എടവണ്ണ ലോക്കൽ സെക്രട്ടറി എം. ജാഫർ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയത്. വകുപ്പുതല അന്വേഷണം നടത്തിയതിനെതുടർന്നാണ് പൊലീസ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.