കുറ്റിപ്പുറത്ത് വീണ്ടും കോളറ ബാക്ടീരിയ

അയക്കേണ്ട കുറ്റിപ്പുറം: ഇടവേളക്ക് ശേഷം കുറ്റിപ്പുറത്ത് വീണ്ടും കോളറ കണ്ടെത്തി. ചെമ്പിക്കൽ, ജെ.ടി.എസ് സ്കൂൾ എന്നിവിടങ്ങളിലെ ഹോട്ടലുകളിലേക്ക് വെള്ളമെടുക്കുന്ന കിണർ, ഹൈവേ ജങ്ഷനിൽ പുതുതായി ആരംഭിക്കുന്ന ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണർ എന്നിവിടങ്ങളിലാണ് കോളറ പരത്തുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. നേരത്തെ ഇതേ കിണറുകളിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനെതുടർന്ന് സൂപർ ക്ലോറിനേഷൻ നടത്തിയിരുന്നു. എന്നാൽ, ഇതിലൂടെ ഇവയെ നശിപ്പിക്കാനായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. സാധാരണ രീതിയിൽ സൂപർ ക്ലോറിനേഷൻ നടത്തിയാൽ കോളറ ബാക്ടീരിയ നശിക്കുമെന്നിരിക്കെ ഈ കിണറുകളിൽ വീണ്ടുമെത്താനുള്ള കാരണമന്വേഷിക്കുകയാണ് ആരോഗ്യവകുപ്പ്. കോളറ ബാധിച്ച് മേഖലയിൽ കഴിഞ്ഞവർഷം നിരവധി പേർ ചികിത്സ തേടുകയും അതിസാരം ബാധിച്ച് അഞ്ച് പേർ മരിക്കുകയും ചെയ്തിരുന്നു. തുടർന്ന് കുറ്റിപ്പുറം ശുചീകരിക്കാൻ പല പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും േകാളറയെ മാത്രം തുരത്താനായില്ല. കഴിഞ്ഞ മാസം കോളറസാന്നിധ്യം കണ്ടെത്തിയതിനെതുടർന്ന് ഡി.എം.ഒ, ലീഗൽ സർവിസ് സൊസൈറ്റി സെക്രട്ടറിയായ ജില്ല ജഡ്ജി, വളാഞ്ചേരി സി.ഐ, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം പരിശോധന നടത്തിയിരുന്നു. മാലിന്യം തള്ളുന്ന സ്ഥാപനങ്ങളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ സംഘം ഉത്തരവിട്ടെങ്കിലും നടപ്പായിട്ടില്ല. ഇതിനിടെ കഴിഞ്ഞയാഴ്ച അബൂദബിപ്പടിയിൽ മലേറിയ ബാധിച്ച് ഒരാൾ ചികിത്സ തേടിയിരുന്നു. കുറ്റിപ്പുറത്ത് ഡങ്കിപ്പനിയും പടരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.