തണല്‍മരങ്ങള്‍ മുറിക്കുന്നതിനെതിരെ വിദ്യാര്‍ഥികള്‍

വണ്ടൂര്‍: വാണിയമ്പലത്തെ തണല്‍മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. വാണിയമ്പലം സി.കെ.ജി.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മുറിച്ചുമാറ്റാന്‍ അടയാളപ്പെടുത്തിയ മരങ്ങള്‍ക്കുമേല്‍ റീത്ത് വെച്ച്്്്് പ്രതിഷേധിച്ചത്. െവെദ്യുതി കമ്പി വലിക്കാൻ പാതയോരത്തെ ചില വന്‍മരങ്ങളാണ് മുറിച്ചുമാറ്റാന്‍ തീരുമാനിച്ചിട്ടുള്ളത്. സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പടര്‍ന്നുപന്തലിച്ച് തണല്‍ വിരിക്കുന്ന മരങ്ങളും ഇതില്‍പെടും. നേരേത്ത ഒരു മരം മുറിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മരം മുറി ഇപ്പോള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടെ സഹായത്തോടെ അമ്പതോളം വൃക്ഷതൈകള്‍ വിദ്യാര്‍ഥികള്‍ വിവിധയിടങ്ങളില്‍ വെച്ചുപിടിപ്പിക്കുന്നുമുണ്ട്. ഫോട്ടോ; wdr Photo tree വാണിയമ്പലത്തെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ വിദ്യാര്‍ഥികള്‍ റീത്ത് വെച്ച് പ്രതിഷേധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.