സഹോദയ ജില്ല ചെസ് മത്സരം

ചെര്‍പ്പുളശ്ശേരി: സഹോദയ ജില്ല സ്‌കൂള്‍ കോംപ്ലക്‌സ് ചെസ് മത്സരം ചെര്‍പ്പുളശ്ശേരി ശബരി സെന്‍ട്രല്‍ സ്‌കൂളില്‍ സഹോദയ പ്രസിഡൻറ് സുഭദ്ര മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൃഷ്ണമോഹന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ ഡയസ് കെ. മാത്യു, വൈസ് പ്രിന്‍സിപ്പൽ സി.എം. നീത, സഹോദയ സെക്രട്ടറി കെ.എസ്. വിനോദ്, ജില്ല ചെസ് അസോ. സെക്രട്ടറി ഡോ. ഗോവിന്ദന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം നഗരസഭ കൗണ്‍സിലര്‍ കെ. മിനി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ട്രസ്റ്റി ഡോ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി. റോസ്‌കുമാര്‍ സ്വാഗതവും സഹോദയ സെക്രട്ടറി കെ.എസ്. വിനോദ് നന്ദിയും പറഞ്ഞു. നാല് കാറ്റഗറയിലായി നടന്ന മത്സരത്തില്‍ എല്‍.പി വിഭാഗം ആണ്‍കുട്ടികളില്‍ നിവേദ് ശ്രീശോഭും (ഭവന്‍സ് ചതലി), പെണ്‍കുട്ടികളില്‍ എ. സ്‌നിഗ്ധയും (ലയണ്‍സ് സ്‌കൂള്‍ പാലക്കാട്) ജേതാക്കളായി. യു.പി വിഭാഗം ആണ്‍കുട്ടികളില്‍ ആദിത്യ പ്രദീപും പെണ്‍കുട്ടികളില്‍ എസ്. ഉത്രയും (ശബരി സെന്‍ട്രല്‍ സ്‌കൂള്‍, ചെര്‍പ്പുളശ്ശേരി) ജേതാക്കളായി. ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികള്‍ എ. അതുല്‍ ജ്യോതിഷും (ലയണ്‍ സ്‌കൂള്‍ പാലക്കാട്) പെണ്‍കുട്ടികളില്‍ ലിയാനയും (എം.ഇ.എസ് പട്ടാമ്പി) ജേതാക്കളായി. സീനിയര്‍ സെക്കൻഡറി വിഭാഗം പെണ്‍കുട്ടികളിൽ ആർ. വിഷുധ (ശ്രീ നാരായണ പബ്ലിക് സ്‌കൂള്‍ വള്ളിയാട്) ജേതാവായി. കൗണ്‍സിലര്‍ കെ. മിനി സമ്മാനം വിതരണം ചെയ്തു. ജില്ല സഹോദയ സംഘടിപ്പിച്ച ചെസ് ടൂർണമ​െൻറ് സുഭദ്ര മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.