pke6 pe

inbox കുന്നുകൂടി കിടക്കുന്ന മാലിന്യം; അനക്കമില്ലാതെ അധികൃതർ എലപ്പുള്ളി കിഴക്കേത്തറ ജംഗംത്തറയിലെ പടിഞ്ഞാറ് ഭാഗത്ത് മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കി ദുർഗന്ധം പരത്തുന്ന മാലിന്യം മാറ്റാൻ അധികൃതർക്കും താൽപര്യമില്ല. നാടുമുഴുവൻ പനിക്കിടക്കയിലാകുമ്പോഴും അധികൃതർ ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ല. അവർക്ക് മറ്റു വിവാദങ്ങളിലാണ് താൽപര്യം. മാലിന്യംനീക്കി ജനജീവിതം സുഗമമാക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണം. പലയിടത്തും പഞ്ചായത്ത് തന്നെയാണ് മാലിന്യം തള്ളുന്നത്. പാറ ടൗണിലും പേട്ട, കുന്നാച്ചി, വള്ളേക്കുളം പാതയോരം, മിനി സ്റ്റേഡിയം എന്നിവിടങ്ങളിലെ മാലിന്യത്തിൽനിന്ന് രോഗം പരത്തുന്ന കൊതുകുകളും ഈച്ചകളും എലികളും വർധിക്കുകയാണ്. തെരുവ് നായ്ക്കൾ ഇവിടം കേന്ദ്രമാക്കുകയാണ്. പനി പടർന്ന് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ശെൽവമണി എലപ്പുള്ളി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.