Tir mp1ചിമ്മിണി വിളക്ക് കത്തിച്ച് പ്രതിഷേധിച്ചു.

ചിമ്മിണി വിളക്ക് കത്തിച്ച് പ്രതിഷേധിച്ചു ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്തിലെ വഴി വിളക്കുകൾ മാസങ്ങളായി കത്താതെ കിടന്നിട്ടും തിരിഞ്ഞുനോക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥക്കെതിരെ യൂത്ത് ലീഗ് ചിമ്മിണി വിളക്ക് കത്തിച്ച് പ്രതിഷേധിച്ചു. മാസങ്ങളായി പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും തെരുവുവിളക്കുകൾ നിശ്ചലമാണെന്നും കാലവർഷം വന്നിട്ടും ഭരണ സമിതിയുടെ ഈ അനാസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണെന്നും പറഞ്ഞു. പ്രതിഷേധ സംഗമം യൂത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് ഫൈസൽ ബാഖഫി തങ്ങൾ ഉദ്ഘടനം ചെയ്തു. സാദിഖ് നെച്ചിക്കൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി കെ.സി. ശിഹാബ്, യൂത്ത് ലീഗ് നേതാക്കളായ സഫീർ സഫരി, അഡ്വ. നിയാസ് മുഹമ്മദ്, ഷരീഫ്, സാഗർ കാഞ്ഞൂർ, മുബശിർ, അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി. mp1 ഫോട്ടോ: യൂത്ത്ലീഗ് പ്രതിഷേധം ഫൈസൽ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു പൂവാലശല്യം: പിടികൂടാന്‍ പൊലീസി​െൻറ പ്രത്യേക സംഘം ചങ്ങരംകുളം: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് രൂക്ഷമായ പൂവാലശല്യം നേരിടാന്‍ പൊലീസി​െൻറ പ്രത്യേക സംഘം നിരീക്ഷണം തുടങ്ങി. ചങ്ങരംകുളം പെരുമ്പടപ്പ് സ്റ്റേഷന്‍ അതിര്‍ത്തികളിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ചങ്ങരംകുളം എസ്.ഐ കെ.പി. മനേഷ്, പെരുമ്പടപ്പ് എസ്.ഐ വിനോദ് വലിയാട്ടൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന ശക്തമാക്കിയത്. പെരുമ്പടപ്പ് സ്റ്റേഷന്‍ അതിര്‍ത്തിയിൽ വന്നേരി, വെളിയേങ്കാട്, മുക്കാല, പുത്തന്‍പള്ളി ഭാഗങ്ങള്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് പൂവാലശല്യം വർധിക്കുന്നതായി വ്യാപകമായ പരാതിയെ തുടര്‍ന്നാണ് നിരീക്ഷണം ശക്തമാക്കിയത്. സ്കൂള്‍ സമയങ്ങളില്‍ ബൈക്കില്‍ കറങ്ങി പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും അലക്ഷ്യമായി ബൈക്കോടിച്ച് ഭീതി പരത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുത്തു വരികയാണെന്ന് പെരുമ്പടപ്പ് എസ്.ഐ പറഞ്ഞു. കഴിഞ്ഞദിവസം കോക്കൂര്‍ സ്കൂള്‍ പരിസരത്ത് ഇത്തരത്തില്‍ എത്തിയ സംഘം സ്കൂള്‍ വിദ്യാര്‍ഥികളെ അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ കോക്കൂര്‍ സ്വദേശികളായ ആറ് യുവാക്കള്‍ക്കെതിരെ ചങ്ങരംകുളം എസ്.ഐ കെ.പി. മനേഷ് കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.