കൊതു നിവാരണത്തിന് പ്രകൃതിദത്ത കെണിയുമായി വിദ്യാർഥികൾ

മലപ്പുറം: കൊതു നിവാരണത്തിന് പ്രകൃതിദത്ത മാർഗവുമായി ഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു സ്പൂൺ യീസ്റ്റും 50 ഗ്രാം പഞ്ചസാരയും 200 മില്ലി ലിറ്റർ ചൂടുവെള്ളത്തിൽ ലയിപ്പിച്ച മിശ്രിതം പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ട് നിർമിച്ച കൊതുകു കെണിയിലേക്ക് ഒഴിക്കുകയാണ് ആദ്യം ചെയ്യുന്നത്. മിശ്രിതത്തിൽ നിന്ന് വരുന്ന കാർബൺ ഡൈ ഓക്സൈഡി​െൻറയും എത്തനോളി​െൻറയും മണം കൊതുകുകളെ ആകർഷിക്കുകയും ഇവ കെണിയിൽ വീഴുകയും ചെയ്യും. കെണിയിലകപ്പെട്ട കൊതുകുകൾ പുറത്ത് കടക്കാൻ കഴിയാതെ ബോട്ടിലിനുള്ളിൽകിടന്ന് ചാകും. അഞ്ഞൂറോളം കെണികൾ എൻ.എസ്.എസ് വളൻറിയർമാർ തയാറാക്കി ആനക്കയം പഞ്ചായത്തിലെ വീടുകളിൽ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ അനിൽ പി.എം. വിതരണോദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എൻ. അബ്ദുൽ റഷീദ്, അധ്യാപകരായ അനിൽ, മുഹമ്മദ് കുട്ടി, എൻ.എസ്.എസ് വളൻറിയർ ലീഡർ സജീറലി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.