ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണം

തേഞ്ഞിപ്പലം: ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ 13, 14 വാർഡുകളിലെ കൊളക്കാട്ടുചാലി, അമ്പലപറമ്പ്, മൈലാഞ്ചി വളവ് പ്രദേശങ്ങൾ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ഞായറാഴ്ച രാവിലെ കൊളക്കാട്ടുചാലി സ്കൂൾ പരിസരത്ത് പഞ്ചായത്ത് മെംബർ ബേബി മോഹനൻ ഉദ്ഘാടനം ചെയ്തു. അമ്പലപറമ്പ് അംഗൻവാടിയും പരിസരവും, കൊളക്കുത്ത് മൈലാഞ്ചി വളവ് റോഡ്, മൈലാഞ്ചി വളവ് അങ്ങാടി എന്നിവിടങ്ങൾ ശുചിയാക്കി പ്ലാസ്റ്റിക്ക് മാലിന്യവും പുൽക്കാടുകളും നീക്കം ചെയ്തു. നാൽപതോളം പേർ പങ്കെടുത്ത ശുചീകരണ യജ്ഞം വൈകീട്ട് ആറിനാണ് അവസാനിച്ചത്. അണ്ടിശ്ശേരി മനീഷ്, ദാസൻ ചേലേമ്പ്ര, പി. കബീർ, ശരീഫ് ചേലേമ്പ്ര, പി. നാസർ, കെ.സി. റഷീദ്, പി. ലത്തീഫ്, കെ.സി. ജൈസൽ, ഫാരിസ് അമ്പലപറമ്പ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.