കൊടിഞ്ഞി തിരുത്തി പാലം 23ന് തുറക്കും

തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ വട്ടച്ചിറ മോര്യാകാപ്പ് തോടിനുമേലെ നിർമാണം പൂർത്തിയായ കൊടിഞ്ഞി തിരുത്തിപാലം 23ന് തുറക്കും. വൈകീട്ട് നാലിന് പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 2015 ഡിസംബറിലാണ് പാലം പ്രവൃത്തി ആരംഭിച്ചത്. മൂന്നുവർഷം കൊണ്ട് പൂർത്തിയാകേണ്ട പ്രവൃത്തിയാണ് ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കിയത്. പി.കെ. അബ്ദുറബ്ബ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 1.25 കോടി രൂപ ചെലവിലാണ് പാലം നിർമാണം. മൂന്നര പതിറ്റാണ്ട് പഴക്കമുണ്ടായിരുന്ന തിരുത്തിയിലെ പഴയ പാലം അപകടാവസ്ഥയിലായതിനെ തുടർന്നാണ് ഇവിടെ പുതിയ പാലത്തിന് തുക അനുവദിച്ചത്. 2015ലെ കാലവർഷത്തിൽ പാലം വീണ്ടും തകർന്നതിനെ തുടർന്ന് ഗതാഗതം ഭാഗികമായി നിരോധിച്ചിരുന്നു. വയലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒറ്റപ്പെട്ട തിരുത്തി പ്രദേശത്തുകാരുടെ ഏക ഗതാഗത മാർഗമാണ് ഈ പാലം. നിർമാണം പൂർത്തിയായിട്ട് മാസങ്ങളായെങ്കിലും സിഗ്‌നൽ സംവിധാനമടക്കമുള്ള അവസാനഘട്ട മിനുക്കുപണികൾ കഴിഞ്ഞിരുന്നില്ല. തോട്ടിലൂടെ താൽക്കാലിക ഗതാഗത സൗകര്യമൊരുക്കിയാണ് പുതിയ പാലം പ്രവൃത്തി നടത്തിയത്. അപ്രോച്ച് റോഡടക്കം 125 മീറ്റർ നീളമാണുള്ളത്. 42 മീറ്ററുള്ള ഒറ്റ സ്പാനാണ് പാലത്തിനുള്ളത്. പ്രവൃത്തികളെല്ലാം കഴിഞ്ഞ പാലത്തി​െൻറ ഉദ്ഘാടനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് തിരുത്തി നിവാസികൾ. അഭിനന്ദിച്ചു തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സി.കെ. ശ്രീധരനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തെ കൊടിഞ്ഞി സര്‍വകക്ഷി കർമ സമിതി അഭിനന്ദിച്ചു. ഊര്‍പ്പായി സൈതലവി, കെ. കുഞ്ഞിമരക്കാര്‍, നീലങ്ങത്ത് സലാം, ലത്തീഫ് കൊടിഞ്ഞി, യു.എ. റസാഖ്, പനക്കല്‍ മുജീബ്, നടുത്തൊടി മുസ്തഫ, ഫഹദ് നോവ, ഷമീം പാലക്കാട്ട്, മറ്റത്ത് ബാവ, അശ്റഫ്, നെച്ചിക്കാട്ട് അബ്ദുറഹ്മാന്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.