കൊട്ടിക്കലാശം കഴിഞ്ഞു, ഇന്ന് നിശ്ശബ്​ദം ചീനംപുത്തൂരിൽ വോട്ടെടുപ്പ് നാളെ

കോട്ടക്കൽ: കനത്ത മഴയെയും അതിജീവിച്ച പ്രചാരണച്ചൂടിന് ഞായറാഴ്ച വൈകുന്നേരത്തോടെ സമാപനം. നഗരസഭ എട്ടാം വാർഡ് ചീനംപുത്തൂരിൽ ഉപതെരഞ്ഞെടുപ്പി​െൻറ ശബ്ദ പ്രചാരണം അവസാനിച്ചു. തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണമാണ്. ചൊവ്വാഴ്ച രാവിലെ എട്ടിന് ജനം വിധിയെഴുതും. കാവതികളം എൽ.പി സ്കൂളിലാണ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്. 1176 വോട്ടർമാരുള്ള ഇവിടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. ബുധനാഴ്ച രാവിലെ ഫലമറിയും. എം. ഗിരിജ (യു.ഡി.എഫ്), എം. ദീപ (എൽ.ഡി.എഫ്), എം. സുവിത (ബി.ജെ.പി) എന്നിവരാണ് മുന്നണി സ്ഥാനാർഥികൾ. നിലവിലുണ്ടായിരുന്ന കൗൺസിലർ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.