ഗോരക്ഷക ഗുണ്ടകളുടെ ആക്രമണം അവസാനിപ്പിക്കണം –​െഎ.എസ്​.എം സംഗമം

ഗോരക്ഷക ഗുണ്ടകളുടെ ആക്രമണം അവസാനിപ്പിക്കണം –െഎ.എസ്.എം സംഗമം കോഴിക്കോട്: ഗോരക്ഷക ഗുണ്ടകൾ രാജ്യവ്യാപകമായി നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിച്ച സാംസ്കാരിക സംഗമം ആവശ്യപ്പെട്ടു. 'ഫാഷിസത്തിനെതിരെ യുവജന മുന്നേറ്റം' എന്ന പ്രമേയത്തിൽ കോഴിക്കോട്ടാണ് സംഗമം സംഘടിപ്പിച്ചത്. മതത്തെക്കുറിച്ച് അടിസ്ഥാന വിവരംപോലുമില്ലാതെ ജിഹാദ് പോലുള്ളവ ദുർവ്യാഖ്യാനിച്ച് മുസ്ലിം ന്യൂനപക്ഷത്തെ അധിക്ഷേപിക്കുന്ന ഉദ്യോഗസ്ഥ ലോബിയെ നിലക്കുനിർത്താൻ കേരള സർക്കാർ ജാഗ്രത കാണിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. പ്രചാരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി നിർവഹിച്ചു. ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു. സാംസ്കാരിക സദസ്സ് സാഹിത്യകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എം. സുരേഷ്ബാബു, ഫാ. വിൻസ​െൻറ് മോസസ്, കെ. ബൈജു, പി.കെ. സകരിയ്യ സ്വലാഹി, നിസാർ ഒളവണ്ണ, നാസർ സുല്ലമി, കെ. മൊയ്തീൻ കോയ, എം.പി. ആദം മുൽസി, ബഷീർ പട്ടേൽതാഴം, ശരീഫ് മേലേതിൽ, മുസ്തഫ തൻവീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.