നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതായി യുവതിയുടെ പരാതി; യുവാവിനെതിരെ കേസ്

നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതായി യുവതിയുടെ പരാതി; യുവാവിനെതിരെ കേസ് മുക്കം: നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതായി 20കാരിയുടെ പരാതി. മുക്കം കുറ്റിപ്പാലക്കൽ സ്വദേശിനിയാണ് ചേന്ദമംഗലൂരിന് സമീപമുള്ള അഹമ്മദ് നദീലിനെതിരെ (24) രംഗത്തുവന്നത്. നിർബന്ധിത മതപരിവർത്തനം നടത്തുന്നതിന് മഞ്ചേരിക്ക് സമീപമുള്ള കേന്ദ്രത്തിൽ എത്തിെച്ചന്നാണ് പരാതി. തടങ്കലിൽ പാർപ്പിച്ച് ഇയാൾ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും യുവതി മുക്കം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, കഴിഞ്ഞ ഒക്ടോബറിൽ യുവതി നദീലിനൊപ്പം ഒളിച്ചോടുകയും ഫെബ്രുവരിയിൽ രജിസ്റ്റർ വിവാഹം ചെയ്യുകയും ചെയ്തതായി പൊലീസ് പറയുന്നു. മതാചാരങ്ങൾ പഠിപ്പിക്കുന്ന കേന്ദ്രത്തിലും കൊണ്ടോട്ടിയിലെ ഒരു വീട്ടിലും ഇവർ താമസിച്ചുവരുകയായിരുന്നു. തുടർന്ന്, യുവതി ത​െൻറ വീട്ടുകാരെ വിവരമറിയിക്കുകയും വീട്ടുകാർ കൊണ്ടോട്ടി പൊലീസുമായി ബന്ധപ്പെട്ട് ഇവരെ മോചിപ്പിക്കുകയുമായിരുന്നു. തുടർന്നാണ് മുക്കം പൊലീസിൽ പരാതി നൽകിയത്. യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. യുവാവി​െൻറ മാതാവ്, വല്യുമ്മ എന്നിവരുടെ പേരിലും യുവതി പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.