കേരള എസ്​റ്റേറ്റിൽ ആയിരത്തോളം കുടുംബങ്ങൾ ദുരിതത്തിൽ

കരുവാരകുണ്ട്: അഞ്ച് േബ്ലാക്കുകളിലെ ആയിരത്തിലധികം കുടുംബങ്ങളെ വഴിയാധാരമാക്കും വിധം കേരള എസ്റ്റേറ്റ് വില്ലേജിൽ വീണ്ടും രജിസ്ട്രേഷൻ, പോക്കുവരവ് നിരോധം. ചില േബ്ലാക്കുകളിൽ നികുതിയുമെടുക്കുന്നില്ല. ഇതിന് പുറമെയാണ് തണ്ടപ്പേര് തടഞ്ഞുകൊണ്ടുള്ള പുതിയ നിർദേശം കൂടി വന്നിരിക്കുന്നത്. കേരള എസ്റ്റേറ്റ് വില്ലേജിലെ 152, 155, 156, 157 േബ്ലാക്കുകളിലാണ് രജിസ്ട്രേഷനും പോക്കുവരവും തടഞ്ഞുള്ള നിർദേശം ഒരിടവേളക്കുശേഷം നടപ്പാക്കിത്തുടങ്ങിയിരിക്കുന്നത്. േബ്ലാക്ക് 132ലെ 60 ഏക്കറിലധികം ഭൂമിയുടെ നികുതി എടുക്കാതായിട്ട് വർഷങ്ങളായി. നീണ്ട സമരങ്ങൾക്കും നിവേദനങ്ങൾക്കും ചർച്ചകൾക്കും ശേഷം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പരിഹരിച്ച പ്രശ്നമാണ് വീണ്ടും രൂക്ഷമായിരിക്കുന്നത്. തോട്ടം തൊഴിലാളികളുൾപ്പെടുന്ന നിർധന കുടുംബങ്ങളാണ് ഈ ഉത്തരവി​െൻറ കെടുതി അനുഭവിക്കുന്നത്. ഭൂപരിഷ്കരണ നിയമപ്രകാരം ഇളവനുവദിക്കപ്പെട്ട കേരള എസ്റ്റേറ്റ് തോട്ടഭൂമി മുറിച്ചുവിൽക്കാനോ തരംമാറ്റാനോ പാടില്ല. മുറിച്ച് വിൽപന തടയാനായി തോട്ടഭൂമി ഉൾപ്പെടുന്ന േബ്ലാക്കുകളിൽ ഭൂമി രജിസ്ട്രേഷന് ഈയിടെ തണ്ടപ്പേര് നിർബന്ധമാക്കി. തോട്ടഭൂമിക്ക് വില്ലേജ് അധികൃതർ തണ്ടപ്പേര് നൽകാൻ തയാറാവുന്നുമില്ല. തണ്ടപ്പേരില്ലാത്തതിനാൽ രജിസ്ട്രേഷൻ നടത്താനാവില്ല. എന്നാൽ, മൂവായിരത്തോളം ഏക്കർവരുന്ന കേരള എസ്റ്റേറ്റ് മൂന്നിലധികം ഡിവിഷനുകളായി തുണ്ടമാക്കി. ഇവ മുറിച്ചുവിൽക്കാൻ അണിയറയിൽ നീക്കം നടന്നപ്പോഴാണ് നിയന്ത്രണമെന്നോണം രജിസ്ട്രേഷൻ നിരോധം കൊണ്ടുവന്നത്. പേക്ഷ, നിയമം േബ്ലാക്കിൽ മൊത്തം ബാധകമാക്കി. പതിറ്റാണ്ടുകളായി ഭൂമി കൈവശം വെച്ചിരിക്കുന്ന ചെറുകിട കർഷക കുടുംബങ്ങൾക്കും വർഷങ്ങൾ നീണ്ട അധ്വാനത്തിലൂടെ നേടിയ വരുമാനംകൊണ്ട് മൂന്നും അഞ്ചും സ​െൻറ് ഭൂമി സ്വന്തമാക്കി വീടുവെച്ച് താമസിക്കുന്ന തോട്ടം തൊഴിലാളി കുടുംബങ്ങൾക്കുമാണ് നിയന്ത്രണം ഇരുട്ടടിയായത്. ഈ കുടുംബങ്ങൾക്ക് അവരുടെ പുരയിടം അന്യാധീനപ്പെടുംവിധമുള്ള സാഹചര്യമാണ് നിലവിലുള്ളത്. കുടുംബസ്വത്ത് ഭാഗംവെക്കാനും തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള വിവിധ ആനുകൂല്യങ്ങൾ നേടാനും പെൺമക്കളുടെ വിവാഹം നടത്താൻപോലും ഈ കുടുംബങ്ങൾക്ക് സാധിക്കുന്നില്ല. രജിസ്ട്രേഷൻ, പോക്കുവരവ് നിരോധനമാണ് ഇതിന് തടസ്സമാകുന്നത്. രജിസ്ട്രേഷന് തണ്ടപ്പേര് നിർബന്ധമാക്കിയുള്ള പുതിയ ഉത്തരവ് വന്നപ്പോൾ പ്രശ്നം കൂടുതൽ സങ്കീർണമായി. എസ്റ്റേറ്റ് ഭൂമിയെന്ന ആശങ്കയുള്ളതിനാൽ വില്ലേജ് അധികൃതർ ആർക്കും തണ്ടപ്പേര് നൽകാതായി. ഇതോടെ അഞ്ച് േബ്ലാക്കുകളിലെയും വസ്തുകൈമാറ്റം പൂർണമായും നിലച്ച മട്ടാണ്. നിയമസഭയിൽ വരെ ഉയർന്നതാണ് കേരള എസ്റ്റേറ്റ് വിഷയം. എന്നാൽ, പരിഹാരം ഉണ്ടാവുന്നില്ല. ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തിൽ റവന്യൂ മന്ത്രി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Photo... കേരള എസ്റ്റേറ്റിൽപെട്ട സി.വൺ ഡിവിഷൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.