യൂത്ത് ലീഗ്പ്രതിഷേധ സദസ്സ്

വണ്ടൂർ: ഫാഷിസ്റ്റ് അതിക്രമങ്ങൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കുമെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന മാനവിക സദസ്സി​െൻറ ഭാഗമായി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സും പ്രകടനവും സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഷൈജൽ എടപ്പറ്റ അധ്യക്ഷത വഹിച്ചു. എം.ടി. അലി നൗഷാദ്, എം.കെ. നാസർ, എ. ഹസ്കർ, ഡോ. ഫൈസൽ, എം. സൽമാൻ, എ.എം. ജാഫർ എന്നിവർ സംസാരിച്ചു. സി.ടി. ചെറി, എം.കെ. സവാദ്, അലി മാസ്റ്റർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. വടക്കുംപാടം കോളനിവാസികൾക്ക് സഹായഹസ്തവുമായി എം.എസ്.എഫ് വണ്ടൂർ: വടക്കുംപാടം ആദിവാസി കോളനി നിവാസികൾക്ക് സഹായഹസ്തവുമായി എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി രംഗത്തെത്തി. കോളനിയിലെ ദുരിതം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. കോളനിയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ മനസ്സിലാക്കിയ പ്രവർത്തകർ പഠനോപകരണങ്ങളും ഭക്ഷണവും വിതരണം ചെയ്തു. രോഗബാധിതർക്ക് അടുത്ത ദിവസം ചികിത്സാ സൗകര്യം കൂടി വാഗ്ദാനം ചെയ്താണ് പ്രവർത്തകർ മടങ്ങിയത്. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡൻറ് എ.പി. നഹനൂദ് അധ്യക്ഷത വഹിച്ചു. വണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് എം.കെ. നാസർ, നിയോജക മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറി വി. ഷബീബ് റഹ്മാൻ, പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറി തിഫിൽ റഹ്മാൻ എന്നിവർ സംബന്ധിച്ചു. wdr photo നടF. Caption: വടക്കുംപാടം ആദിവാസി കോളനിവാസികൾക്ക് സഹായഹസ്തവുമായി എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ കോളനിയിലെത്തിയപ്പോൾ -
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.