ന്യൂനപക്ഷ വേട്ടക്കെതിരെ ബഹുജന സംഗമം നാളെ

കരുവാരകുണ്ട്: ദലിത്- ന്യൂനപക്ഷ വേട്ടക്കെതിരെ മുസ്‌ലിം ലീഗ് നേതൃത്വത്തിൽ കരുവാരകുണ്ടിൽ ചൊവ്വാഴ്ച ബഹുജന സംഗമം നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കിഴക്കെത്തലയിൽ വൈകുന്നേരം അഞ്ചിന് നടക്കുന്ന സംഗമം മുസ്‌ലിം ലീഗ് ജില്ല ജന. സെക്രട്ടറി കെ.എൻ.എ. ഖാദർ ഉദ്ഘാടനം ചെയ്യും. ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും. എം.എൽ.എ മാരായ എ.പി. അനിൽകുമാർ, അഡ്വ. എം. ഉമർ, പത്രപ്രവർത്തകൻ എ. സജീവൻ, ഇ. മൊയ്തീൻ ഫൈസി, ഫാദർ ഡൊമിനിക് തൂങ്കുഴി മറ്റു സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും. വാർത്ത സമ്മേളനത്തിൽ എൻ.കെ. അബ്ദുറഹ്മാൻ, പി. ഇമ്പിച്ചിക്കോയ തങ്ങൾ, കെ.പി.എം. ശരീഫ്, പി.സി. അബു, സലാം ഫൈസി, എം.കെ. മുഹമ്മദലി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.