wandoor

തിരുവാലിയിൽ കോഴിമാലിന്യം തള്ളാനെത്തിയ ലോറികൾ നാട്ടുകാർ പിടികൂടി പിടികൂടിയത് രാത്രി ഒന്നോടെ വണ്ടൂർ: കോഴിമാലിന്യം തള്ളാനെത്തിയ ലോറികൾ തിരുവാലിയിൽ നാട്ടുകാരുടെ പിടിയിലായി. രണ്ടു മിനി പിക്കപ്പ് ലോറികളാണ് ഞായറാഴ്ച രാത്രി ഒരു മണിയോടെ നാട്ടുകാരുടെ പിടിയിലായത്. ഒരാഴ്ച മുമ്പ് തൊട്ടടുത്ത പോരൂർ ഇരുപത്തി എട്ടിലെ റോഡിൽ ഇരുനൂറോളം ചാക്ക് കോഴിമാലിന്യം തള്ളിയിരുന്നു. അർധരാത്രി റോഡിൽ തള്ളിയ ശേഷം രക്ഷപ്പെടുകയായിരുന്നു. കനത്ത ദുർഗന്ധം കാരണം പാഞ്ചായത്ത് അധികൃതരെത്തിയാണ് സംസ്കരിച്ചത്. തിരുവാലി ചെള്ളി തോട് ഇറക്കത്തിൽ പൊട്ടായ്ക്കുന്ന് റോഡിലേക്കു തിരിച്ച നിലയിലായിരുന്നു വാഹനം. രാത്രി ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് മാലിന്യം തള്ളാനുള്ള ശ്രമം വിഫലമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.