പനിച്ച് വിറച്ച് തൃത്താല

രോഗികളെകൊണ്ട് നിറഞ്ഞ് ആശുപത്രികൾ ആനക്കര: . മേഖലയിലെ ആശുപത്രികളും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും രോഗികളെകൊണ്ട് നിറഞ്ഞു. ദിവസവും 300 മുതല്‍ 500 വരെ ഒ.പികളാണ് നടക്കുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍വരെ ചികിത്സതേടി എത്തുന്നുണ്ട്. ആശുപത്രികളില്‍ വേണ്ടത്ര മരുന്ന് ലഭിക്കുമെന്നത് രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. രോഗികള്‍ക്ക് വിശ്രമ സൗകര്യങ്ങളും മറ്റും ജീവനക്കാര്‍ ചെയ്തു കൊടുക്കുന്നുണ്ട്. ആഴ്ച്ചകളായി പനി വിട്ട് മാറാത്ത രോഗികളുമുണ്ട്. തൃത്താല മേഖലയില്‍ പകര്‍ച്ചപ്പനി വ്യാപകമായതോടെ സര്‍ക്കാര്‍ ഓഫിസുകളില്‍ വേണ്ടത്ര ജീവനക്കാരില്ലാത്ത അവസ്ഥയാണ്. കൃഷിഭവന്‍, സ്‌കൂളുകള്‍, വില്ലേജ് ഒാഫിസ്, ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലാണ് പനി മൂലം ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നത്. ആശുപത്രി, മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലുള്ളവരും പകര്‍ച്ചപ്പനിയുടെ പിടിയിലാണ്. ചിത്രം (പനി ) ശനിയാഴ്ച രാവിലെ പറക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അനുഭവപ്പെട്ട രോഗികളുടെ തിരക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.