കോക്കൂർ കാഞ്ഞിരത്തണി റോഡ് തകർന്നു; കാൽനടയും ദുഷ്കരം

ചങ്ങരംകുളം: കോക്കൂർ കാഞ്ഞിരത്താണി റോഡ് തകർന്നത് ഗതാഗതം ദുഷ്കരമായി. മഴയിൽ റോഡിലെ ടാറിങ് അടർന്ന് മാറി കുഴികൾ രൂപപ്പെട്ടു. കുഴികളിൽ ചെളിവെള്ളം കെട്ടികിടന്നതോടെ ഗതാഗതം ദുഷ്കരമായിരക്കുകയാണ്. വാഹനങ്ങൾ കുഴികളിൽ ചാടുേമ്പാൾ ചെളി തെറിക്കുന്നത് കാൽനട യാത്രക്കാർക്കും പ്രയാസമാണ്. ജില്ലയിലെ കോക്കൂരിനേയും പാലക്കാട് ജില്ലയിലെ കാഞ്ഞിരത്താണിയെയും ബന്ധിപ്പിക്കുന്ന റോഡിലൂടെ നിരവധി വാഹനങ്ങളാണ് കടന്ന് പോകുന്നത്. നിരവധി തവണ സ്ഥലം എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. ഓരോ വിഭാഗവും പരസ്പരം പഴിചാരുക മാത്രമാണ് നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. അതേസമയം റോഡി​െൻറ ശോചനീയവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണുമെന്ന് കപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. കുറ്റിപ്പുറം: പ്രദേശത്ത് മലേറിയയടക്കം രോഗങ്ങൾ പടർന്ന് പിടിക്കുന്നത് ആരോഗ്യ വകുപ്പി​െൻറ കെടുകാര്യസ്ഥത മൂലമെന്ന് കോൺഗ്രസ് . നോട്ടീസ് വിതരണവും പൊന്തവെട്ടലും പൊടി വിതറലും മാത്രമാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. തദ്ദേശീയ മലേറിയ റിപ്പോർട്ട് ചെയ്തതും ഹൈവേയിലെ പഴകിയ ഭക്ഷണം വിതരണം ചെയ്ത തട്ട് കടകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും കുറ്റിപ്പുറം കോൺഗ്രസ് കമ്മറ്റി കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച പരാതി ജില്ലാ കലക്ടർ ഡി.എം.ഒ എന്നിവർക്ക് സമർപ്പിച്ചു. യോഗത്തിൽ പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. െഡങ്കിപ്പനി: ആലങ്കോട് പ്രതിരോധ മരുന്ന് വിതരണം തുടങ്ങി ചങ്ങരംകുളം: പ്രദേശത്ത് െഡങ്കിപ്പനി പടരുന്നത് തടയാൻ ആലങ്കോട് ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പൻസറിയുടെ കീഴിൽ പ്രതിരോധ മരുന്നുകൾ വിതരണം തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് നിരവധി പേർക്ക് െഡങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. അസുഖ ബാധിതർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പന്താവൂർ ജനത എ.എൽ.പി സ്കൂളിൽ നടന്ന പ്രതിരോധ മരുന്ന് വിതരണം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സബിത അനിൽ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ പി.വി. സിന്ധു, മെമ്പർമാരായ പി.ടി. ശശിധരൻ, മാധവൻ, ഷമീന ഉമ്മർ, ഡിസ്പെൻസറി സ്റ്റാഫ് സതീഷ്, ആശാ വർക്കർ - ചെമ്പകവല്ലി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.