പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ അധ്യാപകർ ആത്മാർത്ഥമായി പങ്കെടുക്കണം ^എം.എൽ.എ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ അധ്യാപകർ ആത്മാർത്ഥമായി പങ്കെടുക്കണം -എം.എൽ.എ പാലക്കാട്: എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ എല്ലാ അധ്യാപകരുംആത്മാർഥമായി പങ്കെടുക്കണമെന്ന് കെ.ഡി. പ്രസേനൻ എം.എൽ.എ. പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് അധ്യാപകരുടെ ഭാഗത്ത്നിന്ന് ആത്മാർഥ ശ്രമമുണ്ടാകണമെന്നും മണ്ഡലാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി കെ.എസ്.ടി.എ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്റ്റേഡിയം ബസ്സ്റ്റാൻഡിൽനിന്ന് ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷൻ പരിസരത്ത് അവസാനിച്ചു. ജില്ല പ്രസിഡൻറ് ടി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസം സംരക്ഷണ യജ്ഞം വിജയപ്പിക്കുക, കേന്ദ്ര സർക്കാർ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, വിദ്യാഭ്യാസ മേഖലയിലെ വർഗീയവത്കരണ നയം അവസാനിപ്പിക്കുക, കെ.ഇ.എ.ആർ സമഗ്രമായി പരിഷ്കരിക്കുക തുടങ്ങിയ 42 ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. കെ.എ. ശിവദാസൻ, കെ. അച്യുതൻകുട്ടി, എം. ജയ, എം.കെ. നൗഷാദലി, എം.ജി. നിമൽകുമാർ, വി.ജെ. ജോൺസൺ എന്നിവർ സംസാരിച്ചു. 'മൃതദേഹം സൂക്ഷിച്ച സംഭവം ഒറ്റപ്പെട്ടതായി കണക്കാക്കാനാവില്ല' (((MUST)))) പാലക്കാട്: സമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പിന്നിൽ സ്വാർഥതാൽപര്യക്കാരായ പുരോഹിതരാണെന്ന് വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ പാലക്കാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച തസ്കിയ വൈജ്ഞാനിക സദസ്സ് അഭിപ്രായപ്പെട്ടു. മാസങ്ങളോളം മൃതദേഹം സൂക്ഷിച്ച കൊളത്തൂർ സംഭവം ഒറ്റപ്പെട്ടതായി അവഗണിക്കാനാകില്ല. പാവപ്പെട്ട കുടുംബത്തെ േപ്രരിപ്പിച്ചവരും ഗൂഢാലോചന നടത്തിയവരുമാണ് യഥാർഥ പ്രതികളെന്ന് സംഗമം അഭിപ്രായപ്പെട്ടു. പാലക്കാട് പ്രസന്നലക്ഷ്മി കല്യാണമണ്ഡപത്തിൽ നടന്ന പ്രതിമാസ വൈജ്ഞാനിക സദസിൽ പ്രമുഖ പണ്ഡിതനായ മുജാഹിദ് ബാലുശ്ശേരി പങ്കെടുത്തു. സംഗമത്തിൽ ഷാഫി സ്വഭാഹി, അബ്ദുൽ കരീം സലഫി, ഷാജി സാഹിബ്, മൂസ, വി.എം. ബഷീർ, നൗഫൽ കളത്തിങ്കൽ, സനാബുല്ല, അബ്ദുൽ സലാം കുറിശ്ശാംകുളം, നൗഫൽ സുബൈർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.