കുപ്രസിദ്ധ ഗുണ്ട കാക്ക വിഷ്ണു അറസ്​റ്റിൽ

പാലക്കാട്: കുപ്രസിദ്ധ ഗുണ്ടയും എട്ടോളം ക്രിമിനൽ കേസുകളിലെ പ്രതിയുമായ വിഷ്ണു പ്രസാദ് എന്ന കാക്ക വിഷ്ണു (27) അറസ്റ്റിൽ. ഗുണ്ട നിയമപ്രകാരമാണ് പാലക്കാട് നോർത്ത് പൊലീസ് പിടികൂടിയത്. പാലക്കാട് ടൗൺ നോർത്ത്, സൗത്ത് പൊലീസ് സ്റ്റേഷനുകളിലായി അടിപിടി, വധശ്രമം, തീവെപ്പ് തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു. പാലക്കാട്, മൂത്താന്തറ സ്വദേശിയാണ്. പാലക്കാട് ടൗൺ ബസ് സ്റ്റാൻഡിന് മുൻവശത്തെ സരള സിൽക്‌സ് തീവെച്ച കേസിൽ റിമാൻഡിലായി ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുകയായിരുന്നു. മൂന്നാമത്തെ തവണയാണ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നത്. നഗരത്തിലെ സ്ഥിരം ശല്യക്കാരായ ഗുണ്ട സംഘത്തിലെ അംഗമാണ് വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു. കലക്ടറുടെ ഉത്തരവ് പ്രകാരം പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ടൗൺ നോർത്ത് എസ്.ഐ ആർ. രഞ്ജിത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആർ. വിനീഷ്, ആർ. രജീദ്, സി.പി.ഒമാരായ അനിൽ, മനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവിനെ ഇടിച്ചുതെറിപ്പിച്ച വാഹനം കണ്ടെത്തിയില്ല പാലക്കാട്: യുവാവി​െൻറ മരണത്തിന് കാരണമായ വാഹനം കണ്ടെത്താനായില്ല. വ്യാഴാഴ്ച രാത്രി 11.45ന് പാലക്കാട് നൂറണിയിലെ ബജാജ് ഷോറൂമിന് അരികില്‍ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മേപ്പറമ്പ് സ്വദേശി ഫിറോസിനെയാണ് അജ്ഞാത വാഹനമിടിച്ച് നിർത്താതെ പോയത്. ആപ്പെ ഓട്ടോയാണ് ഇടിച്ചതെന്ന് സൂചനയുണ്ട്. സംഭവ സ്ഥലത്തുനിന്ന് ഓട്ടോയുടെ ഗ്ലാസ്, ഹെഡ് ലൈറ്റ് എന്നിവ പൊലീസ് കണ്ടെടുത്തു. വാഹനം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സമീപത്തെ സി.‌സി‌.ടി‌.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പൊലീസിനെ അറിയിക്കാന്‍ നോട്ടീസ് നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.