ഡോക്ടറെ അക്രമിച്ച കേസ്: പ്രതി പിടിയിൽ

മണ്ണാർക്കാട്: ഡോക്ടറെ അക്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ലഹരിയിൽ ആശുപത്രിയിലെത്തിയ ചേലേങ്ങര സ്വദേശി മോഹനനാണ് (53) ഡോക്ടറെ മർദിച്ചത്. ഉടൻ പൊലീസിൽ വിവരമറിച്ചതിനെ തുടർന്ന് മണ്ണാർക്കാട് എസ്.ഐ ഷിജു എബ്രഹാമും സംഘവുമെത്തി പിടികൂടുകയായിരുന്നു. ഇയാൾ മണ്ണാർക്കാട് സ്േറ്റഷനിൽ ട്രാഫിക് പൊലീസിനെ അക്രമിച്ചതുൾപ്പെടെ കേസിലെ പ്രതിയാണ്. വ്യാപാരി സംഘടനയുടെ ബസ് തകർത്ത നിലയിൽ മണ്ണാർക്കാട്: വ്യാപാരി വ്യവസായ ഏകോപന സമിതി മണ്ണാർക്കാട് യൂനിറ്റി​െൻറ ടൂറിസ്റ്റ് ബസ് തകർത്ത നിലയിൽ. ശനിയാഴ്ച രാവിലെയാണ് ബസി​െൻറ മുൻ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്ത നിലയിൽ കണ്ടെത്തിയത്. ബസ് കുന്തിപ്പുഴ കമ്യൂണിറ്റി ഹാളിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.