ഹോട്ടൽ ഭക്ഷണവില വർധനവിനെതിരെ സമരം നടത്തും

മലപ്പുറം: ജി.എസ്.ടിയുടെ മറവിൽ ഏതാനും ഹോട്ടലുടമകൾ ഭക്ഷണങ്ങൾക്ക് വൻതുക വർധിപ്പിച്ച നടപടിക്കെതിരെ ഹോട്ടലുകൾക്ക് മുന്നിൽ സമരം നടത്താൻ പീപ്പിൾസ് മൂവ്മ​െൻറ് എഗൈൻസ്റ്റ് കറപ്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഹോട്ടലുകളിലെ ഭക്ഷണത്തിന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വില ഇൗടാക്കിക്കൊണ്ടിരിക്കുന്ന ജില്ലയാണ് മലപ്പുറം. വൻകിട ഹോട്ടലുകളിൽ അപകടകരമായ രാസപദാർഥങ്ങൾ കൂടുതൽ അളവിൽ ഉപയോഗിക്കുന്നത് വർധിച്ചുവരികയാണെന്നും ഇത് തടയേണ്ട ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ ഹോട്ടലുടമകളുടെ പാവകളായി മാറുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. പി.എം.എ.സി ജില്ല ചെയർമാൻ കുരുണിയൻ നജീബ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഷംസുദ്ദീൻ, എം.വി. സലാം പറവണ്ണ, കുഞ്ഞാലൻ വെന്നിയൂർ, കുഞ്ഞിമുഹമ്മദ് പള്ളിപ്പടി, കെ. സലാഹുദ്ദീൻ, എം.കെ. ഹംസ ഹാജി, ഡോ. ടി. ശശി തിരൂർ, അഡ്വ. പി. നിസാർ, സി. രാമനാഥൻ, കുന്നത്ത് അഷ്റഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.