yas1 me mm

പ്രധാനാധ്യാപകനെ മാറ്റിയതിനെതിരെ അനിശ്ചിതകാല സമരം -സംരക്ഷണ സമിതി മലപ്പുറം: അരീക്കോട് ചുണ്ടത്തുംപൊയിൽ ജി.യു.പി സ്കൂൾ പ്രധാനാധ്യാപകൻ രാജു ജോസഫിനെ അകാരണമായി സ്ഥലംമാറ്റിയതിനെതിരെ സ്കൂൾ സംരക്ഷണ സമിതി അനിശ്ചിതകാല സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉത്തരവ് റദ്ദാക്കുന്നതുവരെ തിങ്കളാഴ്ച മുതൽ കുട്ടികളെ സ്കൂളിലയക്കില്ലെന്നും രക്ഷിതാക്കളും കുട്ടികളും ചേർന്ന് സ്കൂളിന് മുന്നിൽ അനിശ്ചിതകാല പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ആറാം ക്ലാസിൽ ഡിവിഷൻ കൂട്ടാൻ രജിസ്റ്ററിൽ കൃത്രിമം കാട്ടിയെന്ന വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജു ജോസഫിനെതിരെ നടപടിയെടുത്തതെന്ന് ഇവർ ആരോപിച്ചു. പരാതി വ്യാജമെന്ന് സൂപ്പർ ചെക്ക് സെൽ കണ്ടെത്തിയിട്ടും ഉന്നതതല സമ്മർദത്തെ തുടർന്ന് രാജു ജോസഫിനെ ജൂലൈ 12ന് തിരൂർ മുണ്ടോത്തിപറമ്പ് ജി.യു.പി.എസിലേക്ക് മാറ്റുകയായിരുന്നു. അടച്ചുപൂട്ടലി​െൻറ വക്കലിലായിരുന്ന സ്കൂളി​െൻറ നിലവാരമുയർന്നതും കൂടുതൽ കുട്ടികൾ സ്കൂളിൽ ചേർന്നതും രാജു ജോസഫി​െൻറ നിരന്തര പരിശ്രമ ഫലമായിരുന്നു. രാജു ജോസഫിനെതിരായ നീക്കത്തിന് പിന്നിൽ അൺ എയ്ഡഡ് സ്കൂൾ മാനേജ്മ​െൻറുകളാണെന്നും ഇവർ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ സംരക്ഷണ സമിതി പ്രസിഡൻറ് ടിൻസ് എം. തോമസ്, ഷാജി മുഖാലയിൽ, സന്തോഷ് ജോസഫ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.