കെ.എസ്.ടി.എ മാർച്ച് നടത്തി

മലപ്പുറം: വിദ്യാഭ്യാസമേഖലയെ വർഗീയവത്കരിക്കുന്ന കേന്ദ്രനയങ്ങൾ ചെറുക്കുക, എയ്ഡഡ് സ്കൂൾ നിയമനം പി.എസ്.സിക്ക് വിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ അധ്യാപകർ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന ട്രഷറർ ടി.വി. മദനമോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. ഗീത അധ്യക്ഷത വഹിച്ചു. കെ. ബദറുന്നീസ, ജില്ല സെക്രട്ടറി ബേബി മാത്യൂ, ജോ. സെക്രട്ടറി പി.എ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മാർച്ചിന് നേതാക്കളായ പ്രേമൻ, കെ. സുഗുണപ്രകാശ്, എം. മോഹനൻ, കെ. സേതുമാധവൻ, ജി.വി. സുമ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.