കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് കൈക്കുഞ്ഞ് ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്​

വളാഞ്ചേരി: എട്ടംഗ കുടുംബം സഞ്ചരിച്ച ഇൻഡിക കാർ ടാങ്കർ ലോറിയിൽ ഇടിച്ച് ആറു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്. വെങ്ങാട് നായർപടി സ്വദേശികളായ പ്രദീപ് (34), ഭാര്യ ശാലിനി (23), ഇവരുടെ മകൻ ശ്രീറാം (മൂന്ന്), ആറ് മാസം പ്രായമുള്ള കുട്ടി, ശാലിനിയുടെ അച്ഛൻ ശിവദാസൻ (54), അമ്മ പത്്മിനി (43), സഹോദരൻ സനൂപ് (17), പ്രദീപി​െൻറ മാതാവ് സതി (43) എന്നിവരെ പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർെച്ച മൂന്നു മണിയോടെ ദേശീയപാതയിൽ വളാഞ്ചേരി കാവുംപുറം അങ്ങാടിയിലാണ് അപകടം. വെങ്ങാട് നായർപടി സ്വദേശികളായ കാർയാത്രക്കാർ കുട്ടിയുടെ ചോറൂണിന് പറശ്ശിനിക്കടവിലേക്ക് പോകുമ്പോൾ എതിരെ വരികയായിരുന്ന ടാങ്കർ ലോറി ഇടിച്ചാണ് അപകടം. കരിപ്പൂർ വിമാനത്താവളത്തിൽ ന്നെ് വിമാന ഇന്ധനം ഇറക്കിയതിന് ശേഷം തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ടാങ്കർ ലോറി. വളാഞ്ചേരി പോലീസ് എത്തി മേൽനടപടി സ്വീകരിച്ചു. tirL1 വളാഞ്ചേരി കാവുംപുറം അങ്ങാടിയിൽ അപകടത്തിൽപ്പെട്ട കാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.