എലിപ്പനി: ജില്ലയിൽ ഒരു മരണം; മൂന്നുപേർ ചികിത്സയിൽ

മലപ്പുറം: ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. മഞ്ചേരി കണ്ടംകുളം പുളിക്കൽകണ്ടി പരേതനായ നാടിയുടെ മകൻ വിശ്വനാഥൻ (30) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൊന്നാനി, മഞ്ചേരി, ഈഴവത്തുരുത്തി എന്നിവിടങ്ങളിൽ നിന്ന് എലിപ്പനിയെന്ന സംശയത്തിൽ മൂന്നുപേർ ശനിയാഴ്ച ചികിത്സ തേടി. മക്കരപ്പറമ്പ്, പാങ്ങ് പ്രദേശങ്ങളിൽ രണ്ടു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിയെന്ന സം‍ശയത്തിൽ 41 പേരും വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. മഞ്ഞപ്പിത്തത്തിന് രണ്ട് പേർ ചികിത്സ തേടി. മുണ്ടിനീര് ബാധിച്ച് ഒരാൾ ചികിത്സ തേടി. എച്ച്1 എൻ1 ബാധിച്ച് ഒരാളെയും ടൈഫോയിഡ് സംശയത്തിൽ മറ്റൊരാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിക്കൻപോക്സ് ബാധിച്ച് 11 പേർ ചികിത്സക്കെത്തി. ജില്ലയിൽ രണ്ട് പേർക്ക് നായ്ക്കളുടെ കടിയേറ്റു. 35494 പേർ ശനിയാഴ്ച വിവിധ ആശുപത്രികളിൽ ഒ.പിയിൽ ചികിത്സ തേടി. ഇവരിൽ 3637 പേർ പനിബാധിതരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.