എടപ്പാൾ കെ.എസ്.ആർ.ടി.സി റീജനൽ വർക്​ഷോപ്പിൽ നിർത്തിയിട്ട ബസ് നിയന്ത്രണം വിട്ട് പാഞ്ഞു

എടപ്പാൾ: എടപ്പാൾ കെ.എസ്.ആർ.ടി.സി റീജനൽ വർക്ഷോപ്പിൽ നിർത്തിയിട്ട ട്രെയിനിങ് ബസ് പൊടുന്നനെ ഹാൻഡ്ബ്രേക്ക് വിട്ട് റോഡിലൂടെ നീങ്ങി സംസ്ഥാന പാതയിലെ ഡ്രൈനേജിലിടിച്ച് നിന്നു. ശനിയാഴ്ച രാത്രി ഒമ്പതിനാണ് അപകടം. സ്‌റ്റേഷൻ മാസ്റ്റർ ഓഫിസിലേക്ക് ബസുകൾ കയറുന്ന റോഡിലൂടെയാണ് നിയന്ത്രണം വിട്ട ബസ് പാഞ്ഞ് ഡ്രൈനേജിലിടിച്ച് നിന്നത്. സംഭവസമയത്ത് അതുവഴി കെ.എസ്.ആർ.ടി.സി ബസുകളും യാത്രക്കാരും വരാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.