റേഷൻ കാർഡ് വിതരണം

തിരൂരങ്ങാടി: താലൂക്കിലെ റേഷൻ കാർഡ് ഒന്നാംഘട്ട വിതരണ സമയത്ത് വാങ്ങാൻ കഴിയാത്തവർക്ക് കാർഡുകൾ വീണ്ടും വിതരണം ചെയ്യുന്നു. പരപ്പനങ്ങാടി നഗരസഭയിൽ ഉൾപ്പെട്ട റേഷൻ കടകളിലെ കാർഡുകൾ നഗരസഭ ഹാളിലും വള്ളിക്കുന്ന് പഞ്ചായത്തിൽ ഉൾപ്പെട്ടവ അരിയല്ലൂർ ശാന്തി തിയറ്ററിലും ചൊവ്വാഴ്ച രാവിലെ പത്ത് മുതൽ മൂന്ന് വരെ വിതരണം ചെയ്യും. അബ്ദുല്ല നദ്‌വിയുടെ വിയോഗം: നഷ്ടമായത് ബഹുഭാഷ പണ്ഡിതനെ വേങ്ങര: ക്ലാസിക്കൽ അറബി ഭാഷയിലും ആധുനിക അറബിയിലും അവഗാഹം നേടിയ എഴുത്തുകാരനെയാണ് അബ്ദുല്ല നദ്‌വിയുടെ നിര്യാണത്തിലൂടെ നാടിന് നഷ്ടമായത്. നാട്ടിലെ പള്ളി ദർസുകളിലും ഒതുക്കുങ്ങൽ ഇഹ്‌യാഉസ്സുന്നയിലും പഠിച്ച നദ്‌വിയുടെ ഉപരിപഠനം ലഖ്നൗ നദ്‌വത്തുൽ ഉലമയിലായിരുന്നു. പഠനാനന്തരം വാടാനപ്പള്ളി ഇസ്ലാമിയ കോളജ്, കൊണ്ടോട്ടി മർക്കസുൽ ഉലൂം, കുറ്റ്യാടി ഇസ്ലാമിയ കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്ന നദ്‌വി കൊളപ്പുറം ഗവ. സ്കൂളിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. അറബി, ഉർദു ഭാഷകളിൽ നല്ല അവഗാഹമുണ്ടായിരുന്നു. പ്രമുഖ വ്യക്തികെളക്കുറിച്ച് ധാരാളം കുറിപ്പുകൾ ആരാമം വനിത മാസികയിൽ എഴുതി. മികച്ച പരിഭാഷകൻ കൂടിയായിരുന്നു. റിയാളുസ്വാലിഹീൻ, ഇമാം സുയൂത്വിയുടെ മുഖ്തസ്വറുത്വിബ്ബുന്നബവി, അബുൽ ഹസൻ നദ്വിയുടെ ഇലൽ ഇസ്ലാം മിൻ ജദീദ് എന്നീ പുസ്തകങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. രണ്ട് പ്രധാന പുസ്തകങ്ങളുടെ പണിപ്പുരയിലായിരുന്നു അദ്ദേഹം. ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് ഉടൻ പുറത്തിറക്കുന്ന ഹദീസ് സമാഹാരമായ തിർമിദിയുടെ പരിഭാഷയിലും നദ്വിയുടെ പങ്കാളിത്തമുണ്ട്. ഇസ്ലാമിക വിജ്ഞാന കോശം ഡയറക്ടര്‍ എ.എ. ഹലീം, ആരാമം മാസിക എക്സിക്യൂട്ടിവ് എഡിറ്റര്‍ ഫൗസിയ ഷംസ്, ഐ.പി.എച്ച് അസി. ഡയറക്ടര്‍ കെ.ടി. ഹുസൈന്‍ നദ്‌വി, ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡൻറ് ഹബീബ് ജഹാൻ, മാധ്യമം എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം എന്നിവര്‍ പരേത​െൻറ വീട് സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.