pktr1me

പഞ്ചായത്ത് ഓഫിസ് ധർണ പൂക്കോട്ടൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് പൂക്കോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കോട്ടൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് വേതന കുടിശ്ശികകൾ ഉടൻ വിതരണം ചെയ്യുക, വർഷത്തിൽ 120 ദിവസമെങ്കിലും തൊഴിൽ ദിനം ഉറപ്പ് വരുത്തുക, പകർച്ചപ്പനി തടയുന്നതിൽ സംസ്ഥാന സർക്കാറി​െൻറ അനാസ്ഥ അവസാനിപ്പിക്കുക, ജി.എസ്.ടിയുടെ പേരിൽ കൃത്രിമമായി സൃഷ്ടിക്കുന്ന വില വർധന നിയന്ത്രിക്കാൻ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. ജില്ല സെക്രട്ടറി പി.പി. ഹംസ ഉദ്ഘാടനം ചെയ്തു. ഹാറൂൺ റഷീദ് അധ്യക്ഷത വഹിച്ചു. മൊറയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സത്യൻ പൂക്കോട്ടൂർ, ടി. കുഞ്ഞിമുഹമ്മദ്, കെ.പി. മുഹമ്മദ്ഷാ ഹാജി, ശശി പൂക്കോട്ടൂർ എന്നിവർ സംസാരിച്ചു. ശശീന്ദ്രൻ മൂച്ചിക്കൽ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ സത്യൻ നന്ദിയും പറഞ്ഞു. ഫോട്ടോ: കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പൂക്കോട്ടൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ക്ലാസ് നാളെ തുടങ്ങും കാവനൂർ: എളയൂർ എം.ഒ.എ കോളജിൽ തിങ്കളാഴ്ച മുതൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ ആരംഭിക്കും. പ്രവേശനം ലഭിച്ചവർ രക്ഷിതാക്കളോടൊപ്പം രാവിലെ ഒമ്പതിന് ഹാജരാവണമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.