​േപമാരി: രാജ്യത്ത്​ 74 മരണം

ന്യൂഡൽഹി: കനത്ത മഴയിൽ വിവിധ സംസ്ഥാനങ്ങളിലായി 74 പേർ മരിച്ചതായി ഒൗേദ്യാഗിക റിപ്പോർട്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാലവർഷം നിരവധി ദുരിതങ്ങൾക്ക് കാരണമായി. 70 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത് അവിടെനിന്നാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാ​െൻറ തെക്കൻ ഭാഗം, പടിഞ്ഞാറൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ കാലവർഷം ശക്തമായി തുടരുന്നു. മുംബൈയുടെ പ്രാന്തപ്രദേശങ്ങളിൽ കനത്ത മഴ വെള്ളപ്പൊക്കത്തിനിടയാക്കി. ഗതാഗതവും താറുമാറായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.