ജയിലധികൃതരെ സ്വാധീനിച്ചെന്ന ആരോപണം നേരിടുമെന്ന്​ തമ്പിദുരെ

കോയമ്പത്തൂർ: അണ്ണ ഡി.എം.കെ ജനറൽ സെക്രട്ടറി വി.കെ. ശശികലക്കുവേണ്ടി രണ്ട് കോടി രൂപ നൽകി ജയിലധികൃതരെ സ്വാധീനിച്ചതിന് പിന്നിൽ പ്രതിപക്ഷ കക്ഷികളാണെന്നും പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ഇവരുടെ ശ്രമം നേരിടുമെന്നും ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ തമ്പിദുരെ. കോയമ്പത്തൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീറ്റ് പരീക്ഷ നടപ്പിലാക്കിയതുവഴി സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കേന്ദ്രം കവർന്നതായും കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള അണ്ണ ഡി.എം.കെ മാത്രമാണ് നിലവിലുള്ളത്. സർക്കാരിനെതിരായ കമലഹാസ​െൻറ വിമർശനം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ തെറ്റ് കണ്ടെത്തിയാൽ അദ്ദേഹത്തിന് കോടതിയെ സമീപിക്കാമെന്നും തമ്പിദുരെ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.