ml58മേലാറ്റൂർ: യു.ഡി.എഫ് സായാഹ്ന ധർണ്ണ

യു.ഡി.എഫ് സായാഹ്ന ധർണ മേലാറ്റൂർ: കേന്ദ്ര--സംസ്ഥാന ഗവൺമ​െൻറുകളുടെയും മേലാറ്റൂർ പഞ്ചായത്ത് ഭരണസമിതിയുടെയും ജനദ്രോഹ, അഴിമതി ഭരണത്തിനെതിരെ മേലാറ്റൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സായാഹ്ന ധർണ സംഘടിപ്പിച്ചു. പി.കെ. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗവൺെമൻറ് ന്യൂനപക്ഷ- ദലിത് വിഭാഗങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങളും അശാസ്ത്രീയ രീതിയിലെ ജി.എസ്.ടി നടപ്പാക്കലും പ്രതിഷേധാർഹമാണെന്നും സംസ്ഥാന സർക്കാരി​െൻറ മദ്യനയം തിരുത്തണമെന്നും മലബാറിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണമെന്നും ധർണ ആവശ്യപ്പെട്ടു. മേലാറ്റൂർ സി.എച്ച്.സിയിൽ അവശ്യമായ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിക്കുക, തൊഴിലുറപ്പ് പുനരാംരംഭിക്കുക, പഞ്ചായത്ത് ബസ്സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് പണി പൂർത്തീകരിച്ച് പഞ്ചായത്ത് ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കുക, ഭവനരഹിതർക്ക് വീട് നിർമാണത്തിന് സഹായം അനുവദിക്കുക, ഇരുപത് മാസമായി മുടങ്ങി കിടക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ വികസന പ്രവർത്തനം പുനരാരംഭിക്കുക, പഞ്ചായത്തി​െൻറ പൊതു ഫണ്ടിൽ നിന്ന് പണം ധൂർത്തടിക്കുന്നത് അവസാനിപ്പിക്കുക, തെരുവ് വിളക്ക് സ്ഥാപനത്തിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ബി. മുസമ്മിൽഖാൻ, എ. അജിത് പ്രസാദ്, സി. അബ്ദുൽ കരീം, പി. മുഹമ്മദ് ഹിഷാം, വി.എം. ജുനൈദ്, എ.കെ. യൂസുഫ് ഹാജി, പി.സി. ജയരാജൻ എന്നിവർ സംസാരിച്ചു. Photo: മേലാറ്റൂർ ടൗണിൽ യു.ഡി.എഫ്.സംഘടിപ്പിച്ച ധർണ പി.കെ. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.