വൈദ്യുതി തൂണില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു.

വൈദ്യുതി തൂണില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു വണ്ടൂര്‍: വാണിയമ്പലം ശാന്തി നഗര്‍ അമ്പലപറമ്പന്‍ റസാഖി​െൻറ മകന്‍ ഇര്‍ഷാദാണ് (25) മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ നിലമ്പൂര്‍ കനോലി പ്ലോട്ടിന് സമീപമായിരുന്നു അപകടം. രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് മറിയുകയായിരുന്നു. ഉടന്‍തന്നെ വഴിയാത്രികര്‍ ചേര്‍ന്ന്്് തൊട്ടടുത്ത ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദേശത്ത് ജോലിയുള്ള ഇര്‍ഷാദ് ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. മാതാവ്: ജമീല. സഹോദരങ്ങൾ: റിയാസ്, ജസ്‌ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.