ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറിനെതിരെ നിസ്സഹകരണം

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറിനെതിരെ നാട്ടുകാരുടെ നിസ്സഹകരണം കരുവാരകുണ്ട്: ആരോഗ്യ വകുപ്പ് സ്ഥാപിച്ച ബോർഡ് തകർക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറിനെതിരെ നാട്ടുകാരുടെ നിസ്സഹകരണം. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റോഷ്നി സുരേന്ദ്രനോടാണ് അവർ താമസിക്കുന്ന കണ്ണത്ത് തെയ്യുട്ടിക്കുന്നിലെ വീട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പട്ടികജാതി വനിത സംവരണ വാർഡായ മഞ്ഞൾപാറയിൽനിന്ന് ലീഗ് സ്ഥാനാർഥിയായി വിജയിച്ചതാണിവർ. പകർച്ചവ്യാധികൾക്കെതിരെ മുന്നറിയിപ്പ് നൽകുന്ന ആരോഗ്യ വകുപ്പി​െൻറ ബോർഡ് നശിപ്പിക്കാൻ ശ്രമിച്ചത് വൈസ് പ്രസിഡൻറ് എന്ന നിലയിൽ താൻ ചോദ്യം ചെയ്തിരുന്നെന്നും അതിനുശേഷമാണ് ത​െൻറ കുടുംബത്തോട് നിസ്സഹകരണം തുടങ്ങിയതെന്നും ഇവർ പറയുന്നു. അയൽപക്കത്തെ സ്ത്രീകൾ പോലും മാനസികമായി പീഡിപ്പിക്കുന്നതായും 15 ദിവസത്തിനകം വീടൊഴിഞ്ഞു പോകാൻ ആവശ്യെപ്പട്ടതായും റോഷ്നി ആരോപിച്ചു. എന്നാൽ, ബോർഡ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് കള്ളപ്രചാരണം നടത്തി പ്രദേശത്തെ യുവാവിനെ റോഷ്നി കേസിൽ കുടുക്കിയതായും യുവാവി​െൻറ വീട്ടിലെത്തി ചിലർ അസഭ്യം പറഞ്ഞതായും പ്രദേശത്തെ ചിലർ ആരോപിച്ചു. അവർ താമസിക്കുന്ന വാടക വീട് ഒഴിഞ്ഞ് പോകാൻ വീട്ടുടമയാണ് ആവശ്യപ്പെട്ടതെന്നും ഇവർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.