രാമായണ മാസാചരണത്തിന് ക്ഷേത്രങ്ങളൊരുങ്ങി

പൂക്കോട്ടുംപാടം: രാമായണ മാസാചരണത്തിന് ക്ഷേത്രങ്ങളില്‍ ഒരുക്കം പൂര്‍ത്തിയായി. ക്ഷേത്രങ്ങള്‍ ശുചീകരണത്തിന് ശേഷം രാമായണ പാരായണം, ആധ്യാത്മിക പ്രഭാഷണങ്ങള്‍, രാമായണ പ്രശ്നോത്തരി തുടങ്ങിയവ കൊണ്ട് സജീവമാകും. പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തില്‍ തിങ്കളാഴ്ച മുതല്‍ ദിവസവും രാവിലെ എട്ട് മുതല്‍ പത്തുവരെ രാമായണ പാരായണം നടക്കും. ആഗസ്റ്റ് 12ന് രാമായണ ഭക്തി പ്രഭാഷണം, നിറപുത്തരി, രാമായണ പ്രശ്നോത്തരി എന്നിവ നടക്കും. ദിവസേന ഗണപതി ഹോമം, ഭഗവത് സേവ എന്നിവക്ക് പുറമെ രാവിലെ പത്തിന് കര്‍ക്കടക കഞ്ഞി വിതരണവും നടക്കുമെന്ന് ഭാരവാഹികളായ മറ്റത്തില്‍ രാധാകൃഷ്ണന്‍, കെ.പി. സുബ്രഹ്മണ്യന്‍, കെ. സതീശന്‍ എന്നിവര്‍ അറിയിച്ചു. അമരമ്പലം സൗത്ത് ശിവക്ഷേത്രത്തില്‍ കര്‍ക്കടകമാസം രാമായണ മാസമായി ആചരിക്കും. ദിവസേന രാവിലെ ഗണപതി ഹോമവും വൈകീട്ട് ഭഗവത് സേവയും നടക്കും. മാതൃസമിതിയുടെ നേതൃത്വത്തില്‍ വൈകീട്ട് നാലിന് രാമായണ പാരായണവും ഉണ്ടാകും. അഞ്ചാംമൈല്‍ അമ്പലക്കുന്ന്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ കര്‍ക്കടകം ഒന്ന് മുതല്‍ 30 വരെ ഗണപതിഹോമം, ഭഗവത് സേവ, രാമായണ പാരായണം എന്നിവ നടക്കും. കര്‍ക്കടകം ഒന്നിന് ഭക്തി പ്രഭാഷണം, ജൂലൈ 23ന് രാമായണ പ്രശ്നോത്തരി, 30ന് ഔഷധക്കഞ്ഞി വിതരണം എന്നിവയും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.