ജൈവമാലിന്യ സംസ്കരണ യൂനിറ്റ് ഉദ്ഘാടനം

ജൈവമാലിന്യ സംസ്കരണ യൂനിറ്റ് ഉദ്ഘാടനം ചെർപ്പുളശ്ശേരി: ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് അടക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹയർ സെക്കൻഡറി സ്കൂളിന് നിർമിച്ചുനൽകിയ ജൈവമാലിന്യ സംസ്കരണ യൂനിറ്റായ 'തുമ്പൂർമുഴി'യുടെ പ്രവർത്തനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ശാന്തകുമാരി നിർവഹിച്ചു. കെ. അജിത് യൂനിറ്റി‍​െൻറ പ്രവർത്തനം വിശദീകരിച്ചു. എം. പ്രശാന്ത്, ടി. ഹരിദാസ്, കെ.ടി. മുരളി മോഹൻ എന്നിവർ സംസാരിച്ചു. ഹരിതസേന പ്രവർത്തകരായ അക്ഷയ മധു സ്വാഗതവും സനുരാജ് നന്ദിയും പറഞ്ഞു. അടക്കാപുത്തൂർ പി.ടി.ബി സ്കൂളിൽ ജൈവമാലിന്യ സംസ്കരണ യൂനിറ്റ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ശാന്തകുമാരി നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.