ഇറോം ഷർമിളയുടെ വിവാഹത്തിനെതിരെ പരാതി

കോയമ്പത്തൂർ: മണിപ്പൂരിലെ സമരനായികയായ . കൊടൈക്കനാലിലെ സാമൂഹിക പ്രവർത്തകനായ വി. മഹേന്ദ്രനാണ് പരാതിക്കാരൻ. ജൂലൈ 12ന് ഇറോം ഷർമിളയും കാമുകൻ ഡെസ്മണ്ട് ക്യുട്ടിനോയും കൊടൈക്കനാൽ സബ് രജിസ്ട്രാർ ഒാഫിസിലെത്തി വിവാഹത്തിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു. ഷർമിള ഹിന്ദുവും ഡെസ്മണ്ട് വിദേശ പൗരനും ക്രിസ്ത്യനുമായതിനാൽ ഇരുവരും ഇതുമായി ബന്ധപ്പെട്ട് ഒരു മാസം മുെമ്പ നോട്ടിഫിക്കേഷൻ നൽകണമെന്നാണ് നിയമം. വിവാഹവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും തടസ്സവാദമുന്നയിക്കണമെങ്കിൽ വ്യക്തമായ കാരണങ്ങൾ സഹിതം പരാതി നൽകാമെന്ന് നേരത്തെ സബ് രജിസ്ട്രാർ ഒാഫിസ് അധികൃതർ അറിയിച്ചിരുന്നു. വിവാഹത്തിനുശേഷം ഇറോം ഷർമിളയും ഭർത്താവും കൊടൈക്കനാലിൽ സ്ഥിരതാമസമാക്കുമെന്നും മേഖലയിലെ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് ഇറോം നേരത്തെ പ്രസ്താവിച്ചിരുന്നതായും പരാതിയിൽ പറയുന്നു. ലോകത്തി​െൻറ വിവിധയിടങ്ങളിലെ മനുഷ്യാവകാശ- പരിസ്ഥിതി പ്രവർത്തകരുമായി ബന്ധമുള്ള വെബ്സൈറ്റ് ഇൻ ചാർജാണ് ഡെസ്മണ്ട് ക്യുട്ടിനോയെന്നും ഇവരുടെ പ്രവർത്തനം വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലി​െൻറ സമാധാനന്തരീക്ഷം തകർക്കുമെന്നുമാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ദമ്പതികളിൽ മൊഴിയെടുത്ത ശേഷം വിവാഹത്തിന് അനുമതി നൽകിയാൽ മതിയെന്ന് സബ് രജിസ്ട്രാർ അധികൃതരോട് ലോക്കൽ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.