​കോയമ്പത്തൂർ- കൊളംബോ വിമാന സർവിസ്​ ഞായറാഴ്​ച മുതൽ

കോയമ്പത്തൂർ: ശ്രീലങ്കൻ എയർലൈൻസി​െൻറ കോയമ്പത്തൂർ- കൊളംബോ വിമാന സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗം അറിയിച്ചു. ആഴ്ചയിൽ ചൊവ്വ, വ്യാഴം, വെള്ളി, ഞായർ എന്നീ ദിവസങ്ങളിൽ ഉച്ചക്ക് 2.35ന് കോയമ്പത്തൂരിലെത്തുന്ന വിമാനം 3.35ന് കൊളംബോവിലേക്ക് തിരിക്കും. നിലവിൽ കോയമ്പത്തൂരിൽനിന്ന് എയർ അറേബ്യ ഷാർജയിലേക്കും സിൽക് എയർ സിംഗപ്പൂരിലേക്കും സർവിസ് നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ ദുബൈ, യൂറോപ്, അമേരിക്കൻ രാജ്യങ്ങളിലേക്ക് വിമാന സർവിസ് നടത്താൻ ചില വിമാന കമ്പനികൾ തയാറായിട്ടുണ്ടെന്നും മഹാലിംഗം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.