അവസാന കച്ചവടക്കാരനും ഒഴിഞ്ഞു; വല്ലങ്ങിച്ചന്ത വിസ്മൃതിയിലേക്ക്

നെന്മാറ: വല്ലങ്ങിയുടെ സവിശേഷതയായ ആഴ്ച ചന്ത ഓർമയാകുന്നു. രണ്ടരയേക്കറോളം വിസ്തൃതിയുള്ള ചന്തപ്പുരയിൽ കച്ചവടം നടത്തിവന്ന അവസാനത്തെ പച്ചക്കറി കച്ചവടക്കാരനും കഴിഞ്ഞദിവസം പിന്മാറിയതോടെ വല്ലങ്ങിച്ചന്ത ഇനി പഴമക്കാരുടെ ഓർമയിൽ മാത്രമായിരിക്കും. നൂറ്റാണ്ട് കാലത്തെ പഴക്കമുള്ളതായിരുന്നു വല്ലങ്ങിയിലെ ആഴ്ച ചന്ത. നെന്മാറയിലെയും സമീപ പഞ്ചായത്തുകളിലെയും നാട്ടുകാർക്ക് ആവശ്യമുള്ള പച്ചക്കറി, മീൻ, മാംസം, പലചരക്ക് തുടങ്ങി എല്ലാ സാധനങ്ങളും വല്ലങ്ങിച്ചന്തയിലെത്തിയിരുന്നു. നെന്മാറ പഞ്ചായത്തി‍​െൻറ അധീനതയിലുള്ള ചന്തപ്പുരയിൽ മുപ്പതോളം കച്ചവടക്കാരാണ് സജീവമായി ഉണ്ടായിരുന്നത്. എല്ലാ വെള്ളിയാഴ്ചയും നടത്തിവന്നിരുന്ന ചന്തയിലേക്ക് പൊള്ളാച്ചിയിൽനിന്നുപോലും വാഹനങ്ങൾ എത്തിയിരുന്നു. ഓല മേഞ്ഞ നെടുമ്പുരകളിലായിരുന്നു ചന്ത നടത്തിയിരുന്നത്. കാലപ്പഴക്കം മൂലം തകർന്നുവീഴാറായ പുരകൾക്ക് പകരം പുതിയ കെട്ടിടം നിർമിക്കാൻ പത്തുവർഷം മുമ്പ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. കൂടാതെ ആഴ്ച ചന്ത ദിവസ ചന്തയാക്കാനും തീരുമാനിച്ചു. 2008ൽ 15 മുറികളുള്ള കെട്ടിടം ചന്തക്കായി തയാറായി. ഉദ്ഘാടനത്തിനുശേഷം ചുരുങ്ങിയ വാടകക്ക് കടമുറികൾ നൽകാൻ തീരുമാനമായെങ്കിലും കടകൾ വാടകക്കെടുത്തവർ പച്ചക്കറി ചന്ത നടത്താൻ തയാറായില്ല. അതോടെ മുമ്പ് ചന്ത നടത്തിവന്നവർക്ക് അതു തുടർന്ന് നടത്താൻ സാധിച്ചില്ല. ഇപ്പോൾ ചന്തയിലെ കടമുറികളിൽ അധികവും അടഞ്ഞുകിടക്കുന്നു. തുറന്ന് പ്രവർത്തിക്കുന്നതിൽ പണമിടപാട് സ്ഥാപനവും വാഹന റിപ്പയറിങ് സ്ഥാപനവും വരെയുമുണ്ട്. പല തവണ കൈമാറ്റം ചെയ്യപ്പെട്ടതോടെ ഇടനിലക്കാർക്ക് വാടക തുകയുടെ ഇരട്ടിയോളം വരുമാനം കിട്ടി. മീൻ ചന്ത സ്ഥിതി ചെയ്തിരുന്ന സ്ഥലം സ്വകാര്യ വ്യക്തിയുടെ അധീനതയിലുമായി. വിദ്യാർഥിയെ മർദിച്ചെന്ന് പരാതി പുതുനഗരം: അധ്യാപകൻ മർദിച്ചെന്ന പരാതിയെ തുടർന്ന് വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുനഗരം മുസ്ലിം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മാങ്ങോട് കാട്ടുതെരുവിൽ കുട്ട​െൻറ മകൻ രതീഷിനെ (16) അധ്യാപകൻ മർദിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു. വൈകിയെത്തിയ രതീഷിനെ കൈയിലും തലയിലുമായി മർദിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു. ചിറ്റൂർ താലൂക്ക് ആശുപത്രിയിലാണ് വിദ്യാർഥിയെ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സ്കൂൾ ആരംഭിക്കുമെന്നും വൈകിയെത്തിയവരെ താക്കീത് ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും പ്രധാനാധ്യാപിക ശ്രീലത പറഞ്ഞു. 200 ഗ്രാം കഞ്ചാവുമായി പിടിയിൽ പാലക്കാട്: പറളി റെയിൽവേ സ്റ്റേഷനിൽനിന്ന് 200 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ആലുവ സ്വദേശി മുഹമ്മദ് റാഫിയാണ് (18) പറളി എക്സൈസി​െൻറ പിടിയിലായത്. കഞ്ചാവ് ചെറിയ പൊതികളാക്കി വിൽക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. പ്രശോഭ്, സെൻട്രൽ സിവിൽ എക്സൈസ് ഓഫിസർ മൻസൂർ അലി, എക്സൈസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത്, മുരളി മോഹൻ, കെ.എം. സജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.