pkw1 pw

പരിപാടികൾ ഇന്ന് പാലക്കാട് സിവിൽ സ്റ്റേഷൻ പരിസരം: കെ.എസ്.ടി.എ ധർണ --10.00 വടക്കഞ്ചേരി ഗുഡ്ലാൻറ് ഹാൾ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ വടക്കഞ്ചേരി (രണ്ട്) യൂനിറ്റ് കൺവെൻഷൻ -10.00 മേപ്പറമ്പ് നൂർ മഹൽ ഓഡിറ്റോറിയം: ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാസി കുടുംബ സംഗമം. രാവിലെ -10.00. വൈദ്യുതി മുടങ്ങും പാലക്കാട്: സുൽത്താൻപേട്ട വൈദ്യുതി സെക്ഷന് കീഴിൽ വരുന്ന സ്റ്റേഡിയം ബൈപാസ് റോഡ്, വിവേകാനന്ദ കോളനി, സ്റ്റേഡിയം ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ 9.45 മുതൽ ഉച്ചക്ക് ഒന്നുവരെ വൈദ്യുതി മുടങ്ങും. കോൺഗ്രസ് കൂട്ടധർണ അഗളി: വിവിധ ആവശ്യങ്ങളുന്നയിച്ചു അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗളി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തിയ കൂട്ടധർണ ഡി.സി.സി അംഗം സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ നൽകാനുള്ള വേതനം ഉടൻ നൽകുക, തൊഴിലുറപ്പ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് 2000 രൂപയാക്കിയ ഉത്തരവ് പിൻവലിക്കുക, മുടങ്ങിയ ആദിവാസി ഭവന പദ്ധതിക്ക് ഉടൻ തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കെ. രാജൻ അധ്യക്ഷത വഹിച്ചു. യു.ആർ. നീലകണ്ഠൻ, പി.സി. ബേബി, എം.ആർ. സത്യൻ, പി. ഷറഫുദ്ദീൻ, ഇ.ജെ. ആൻറണി, കെ.ജെ. മാത്യു, എസ്. അല്ലൻ, പി.ടി. ജോസഫ്, ജിനു പനന്താനത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.