ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിൽ 2.5 കോടിയുടെ പദ്ധതികൾ

എം.ഐ. ഷാനവാസ് എം.പിയുടെ ഫണ്ടിൽനിന്നാണ് പദ്ധതികൾ നടപ്പാക്കുന്നത് ---അരീക്കോട്: ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലായി 2016--'17 സാമ്പത്തിക വർഷത്തിൽ വിവിധ പദ്ധതികൾക്ക് 2.5 കോടി രൂപ എം.പി.എൽ.എ.ഡി.എസിൽനിന്ന് അനുവദിച്ചതായി എം.ഐ. ഷാനവാസ് എം.പി അറിയിച്ചു. പദ്ധതി, തുക, പഞ്ചായത്ത് എന്നിവ ക്രമത്തിൽ താഴെ കൊടുക്കുന്നു. കീഴുപറമ്പ് കരിയാത്തം പാറ-അമ്പലം പാത്ത് വേ (4.9 ലക്ഷം), കുറ്റൂളി-പാലക്കടവത്ത് പാത്ത് വേ (4.5 ലക്ഷം), നവയുഗ വായനശാല-മൈലാമ്പറ്റ പാത്ത് വേ (2.6 ലക്ഷം), തുവ്വൂർ മണ്ണപ്പാറ-പുത്തൻവീട് റോഡ് (4.5 ലക്ഷം), തെക്കുംപുറം-ചീരക്കുഴി റോഡ് (നാല് ലക്ഷം), പൂക്കോട്ടുംപാടം പാലിയേറ്റിവ് കെയർ ക്ലിനിക് (എട്ട് ലക്ഷം), അമരമ്പലം മൂച്ചിക്കൽ-മടമ്പക്കടവ് പാലം റോഡ് (ആറ് ലക്ഷം), മൂച്ചിക്കൽ-ഇട്ടപ്പാറ റോഡ് (4.8 ലക്ഷം), പോത്തുകല്ല് ബസ്സ്റ്റാൻഡ് യാഡ് (4.95 ലക്ഷം), തിരുവാലി ചക്കരാട്ടുകുന്ന്-പുലത്ത് പള്ളി പാത്ത് വേ (4.5 ലക്ഷം), കുഴിമണ്ണ അനപാടം-പൊട്ടുവണ്ണപ്രം റോഡ് (4.5 ലക്ഷം), നിലമ്പൂർ ഭാരത് മാത യു.പി സ്കൂൾ കിച്ചൻ കെട്ടിടം (ആറ് ലക്ഷം), തിരുവാലി ഏറിയാട്-തായങ്കോട് റോഡ് (4.95 ലക്ഷം), കുഴിമണ്ണ പുന്നപറമ്പ്-കളക്കണ്ടി പാത്ത് വേ (4.95 ലക്ഷം), ഊർങ്ങാട്ടിരി കുണ്ടുവഴി-കുഴിഞ്ഞോടി റോഡ് (4.95 ലക്ഷം), അരീക്കോട് ഹെൽത്ത് സ​െൻറർ-കരുത്തോലിൽ റോഡ് (4.9 ലക്ഷം), കീഴുപറമ്പ് വരമ്പിൽ മണ്ണ് പറമ്പ് സംരക്ഷണഭിത്തി (4.95 ലക്ഷം), എടവണ്ണ ചെറു പറ്റിക്കൽ-കാക്കശ്ശേരികുന്ന് (4.5 ലക്ഷം), ചാലിയാർ വെരുവമ്പാടം-കളക്കുന്ന് റോഡ് (4.5 ലക്ഷം), നമ്പൂരിപ്പൊട്ടി-വെള്ളങ്കാവ് റോഡ് (മൂന്ന് ലക്ഷം), എടവണ്ണ കിഴക്കേ ചാത്തലൂർ-പള്ളിപ്പടി-കിഴക്കേക്കുണ്ട് റോഡ് (മൂന്ന് ലക്ഷം), അരീക്കോട് ഗവ. ഹൈസ്കൂൾ കുടിവെള്ള പദ്ധതി (4.9 ലക്ഷം), തുവ്വൂർ വാഴക്കിളി ഐ.എച്ച്.ഡി.പി.എസ്.സി കോളനി റോഡ് (4.95 ലക്ഷം), കാവനൂർ ഇരിവേറ്റി-പുന്നക്കോട് മിൽ റോഡ് (കാവനൂർ മൂന്ന് ലക്ഷം), അരീക്കോട് വെള്ളേരി- മുണ്ടൂഴി പാത്ത് വേ (4.9 ലക്ഷം), കീഴുപറമ്പ് ഇറിഗേഷൻ കനാൽ-ചെമ്പകറോഡ് (4.95 ലക്ഷം), പോത്തുകല്ല് ഭൂദാൻ കോളനി എ.എൽ.പി.എസ് ശൗചാലയം (2.5 ലക്ഷം), കീഴുപറമ്പ് അൽ അൻവാർ ഐ.ടി.ഐ കെട്ടിടം (10 ലക്ഷം), പോരൂർ ചാത്തങ്ങോട്ട് പുറം ക്ഷീരോൽപാദക സംഘം കെട്ടിടം (മൂന്ന് ലക്ഷം), വണ്ടൂർ സഹ്യ ആർട്സ് കോളജ് കെട്ടിടം (15 ലക്ഷം), വഴിക്കടവ് തെക്കേ പാലാട്ട്-കരിമ്പിൻ പൊട്ടി റോഡ് (4.95 ലക്ഷം), കാഞ്ഞിരംപാടം-കിണർ പടി ചെറുകുന്ന് റോഡ് (4.95 ലക്ഷം), വണ്ടൂർ പോയക്കര കുടിവെള്ള പദ്ധതി (4.95 -ലക്ഷം), ഇരഞ്ഞിക്കുന്ന് പള്ളിപ്പടി-കല്ലട റോഡ് (4.95 ലക്ഷം), പോരൂർ നിരന്നപറമ്പ്-ട്രാൻസ്ഫോർമർ പടി റോഡ് (4.95 ലക്ഷം), വണ്ടൂർ എലാടൻതൊട്ടി-സലഫി മദ്റസ റോഡ് (4.95 ലക്ഷം), പൂക്കുളം റോഡ് (4.95 ലക്ഷം), ചക്കത്താട്ടുകുന്ന്-ചരകുളം ഫുട്ട്പാത്ത് (4.95 തിരുവാലി), കരുവാരക്കുണ്ട് കണ്ണത്ത് മിനി സ്റ്റേഡിയം റോഡ് (4.95 ലക്ഷം), നാല് സ​െൻറ് കോളനി-ഗൾഫ് കോളനി റോഡ് (4.95 ലക്ഷം), അമരമ്പലം പൊട്ടിക്കല്ല്-കെ.പി.എം ഗേറ്റ് റോഡ് (4.95 ലക്ഷം), കരുളായി വാസുപടി-അമ്പലക്കുന്ന് ഇഷ്ടികക്കളം റോഡ് (4.95 ലക്ഷം), കരുളായി അറക്കംപൊയിൽ-എസ്.സി കോളനി റോഡ് (4.95 ലക്ഷം), ചോക്കാട് ഉദിരംപൊയിൽ-കെട്ടുങ്ങൽ തൊടുറോഡ് (4.95 ലക്ഷം), പഞ്ചായത്ത് ഒാഫിസ് പടി-പരുത്തിപ്പറ്റ റോഡ് (4.95 ലക്ഷം), കാളികാവ് ചാരിയോട് ഹെൽത്ത് സ​െൻറർ-കാപ്പിക്കുന്ന് റോഡ് (4.95 ലക്ഷം), അമ്പലക്കടവ്-അച്ചിപ്ര റോഡ് (4.95- ലക്ഷം). തിരുവമ്പാടി മണ്ഡലത്തിൽ ഒരു കോടി രൂപയും വയനാട് ജില്ലയിൽ ഒന്നരക്കോടി രൂപയും സമാന രൂപത്തിൽ അനുവദിച്ചിട്ടുണ്ടെന്നും എം.ഐ. ഷാനവാസ് എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.