അനാവശ്യ തർക്കങ്ങളാൽ വികസനം മുടങ്ങുന്നത് ഖേദകരം-- ^പി.കെ. അബ്​ദുറബ്ബ്​​

അനാവശ്യ തർക്കങ്ങളാൽ വികസനം മുടങ്ങുന്നത് ഖേദകരം-- -പി.കെ. അബ്ദുറബ്ബ് തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ പി.കെ. അബ്ദുറബ്ബ് എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. അനാവശ്യ തർക്കങ്ങളാൽ വികസനങ്ങൾ മുടങ്ങുന്നത് ഖേദകരമാണെന്ന് എം.എൽ.എ പറഞ്ഞു. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, തൃക്കുളം ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ കെട്ടിടനിർമാണം, താലൂക്ക് ആശുപത്രി മോർച്ചറി നവീകരണം, ഡി.ഇ.ഐ.സി കെട്ടിട നിർമാണം, താലൂക്ക് ഓഫിസ് ലിഫ്റ്റ് നിർമാണം, ചീർപ്പിങ്ങൽ പാലം ടാറിങ്, കാളംതിരുത്തി ബദൽ വിദ്യാലയം വയറിങ്, പല പുതിയ കെട്ടിടങ്ങളിലെയും ഇലക്ട്രിഫിക്കേഷൻ വർക്കുകൾ എന്നിവ വൈകിയിട്ടുണ്ട്. പ്രവൃത്തി വേഗത്തിലാക്കാൻ വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടാകണമെന്നും എം.എൽ.എ പറഞ്ഞു. എടരിക്കോട്-കടുങ്ങാത്തുകുണ്ട് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തിരൂരങ്ങാടി ഗവൺമ​െൻറ് ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിട നിർമാണത്തിൽ ഹാബിറ്റാറ്റും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ തിങ്കളാഴ്ച്ച ഉദ്യോഗസ്ഥരും പി.ടി.എയും യോഗം ചേരും. പാലത്തിങ്ങൽ പാലം നിർമാണം ദിവസങ്ങൾക്കകം തുടങ്ങാൻ നടപടിയെടുക്കും. യോഗത്തിൽ തിരൂരങ്ങാടി നഗരസഭാധ്യക്ഷ കെ.ടി. റഹീദ, പരപ്പനങ്ങാടി നഗരസഭാധ്യക്ഷ വി.വി. ജമീല ടീച്ചർ, നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. മുഹമ്മദ് ഹസൻ, പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡൻറ് പൊതുവത്ത് ഫാത്തിമ, എടരിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. അബ്ദുറഹ്മാൻ കുട്ടി, പെരുമണ്ണ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.കെ.എ ജബ്ബാർ, സി.കെ.എ റസാഖ്, കെ. കുഞ്ഞിമരക്കാർ, ടി.കെ. നാസർ, കെ.എം. മൊയ്തീൻ, തേനത്ത് മുഹമ്മദലി, ജൗഹർ കവറൊടി, സി.കെ. റഷീദ്, എൻ. മുഹമ്മദലി, എ.വി. ജയരാജൻ, ഹാബിറ്റാറ്റ് പ്രതിനിധികളായ പി. വിനോദ്, കെ.ടി. സുജിത്ത് കുമാർ, പൊതുമരാമത്ത് ഉദ്യോഗസ്ഥരായ എ. അബൂബക്കർ സിദ്ദീഖ്, എം.പി. അബ്ദുല്ല, കെ. ബാബു, മൊയ്തീൻ കുട്ടി, എസ്. ഹരീഷ്, ഐ.കെ. മിഥുൻ, ബിൽഡിങ് വിഭാഗത്തിലെ പി.കെ. ധന്യ, വിനോദ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.