ലൈബ്രറി ഉദ്ഘാടനവും പി.ടി.എ ജനറൽ ബോഡിയും

കോട്ടക്കൽ: പാലച്ചിറമാട് ക്ലാരി നോർത്ത് എ.എം.യു.പി സ്കൂളിലെ നവീകരിച്ച ലൈബ്രറി കെട്ടിടോദ്ഘാടനം പി.കെ. അബ്ദുറബ്ബ് എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ യു.എസ്.എസ്, എൽ.എസ്.എസ് ജേതാക്കളെ ആദരിച്ചു. പി.ടി.എ പ്രസിഡൻറ് മുസ്തഫ അധ്യക്ഷത വഹിച്ചു. പെരുമണ്ണ പഞ്ചായത്ത് പ്രസിഡൻറ് ഫാത്തിമ പൊതുവത്ത്, ബ്ലോക്ക് അംഗം സി.കെ.എ. റസാഖ്, വാർഡംഗം കെ. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എ.പി. മൊയ്തു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു. പി.ടി.എ ഫണ്ടി​െൻറ സഹായത്തോടെ നവീകരിച്ച ലൈബ്രറിയിൽ ആയിരത്തോളം പുസ്തകങ്ങളാണ് ഒരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.