പൊതുഗതാഗതം ജി.പി.എസിന് കീഴിൽ കൊണ്ടുവരും- ^ആർ.ടി.ഒ

പൊതുഗതാഗതം ജി.പി.എസിന് കീഴിൽ കൊണ്ടുവരും- -ആർ.ടി.ഒ തിരൂർ: ബൈക്കപകടങ്ങളിൽ മലപ്പുറം ജില്ല ഏറെ മുന്നിലാണെന്ന് മലപ്പുറം ആർ.ടി.ഒ കെ.എം. ഷാജി. പൊതു ഗതാഗത സംവിധാനം വേണ്ടത്ര കാര്യക്ഷമമല്ലെന്നും തിരൂർ പ്രസ് ക്ലബി​െൻറ അതിഥി പരിപാടിയിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. ജില്ലയിലെ സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളുടെ സമയക്രമത്തെച്ചൊല്ലി നടക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകും. ഇതിനായി ബസുകൾ ജി.പി.എസിനു കീഴിൽ കൊണ്ടുവരും. ജി.പി.എസ് ഘടിപ്പിച്ചാൽ വാഹനം എവിടെ നിൽക്കുന്നു. എത്ര വേഗത്തിൽ ഓടുന്നു. ട്രിപ്പുകൾ മുടക്കുന്നുേണ്ടാ എന്നൊക്കെ അറിയാൻ കഴിയും. ഇതിനുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മലപ്പുറം ജില്ലയിലാണ് ആദ്യമായി ഇതി​െൻറ പ്രവർത്തനം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമവിധേയമല്ലാത്ത സ്കൂൾ വാഹനങ്ങൾ ഓടിച്ചാൽ സ്ഥാപന മേധാവിക്കെതിരെ നടപടിയെടുക്കുമെന്നു വന്നതോടെ ഈ മേഖലയിൽ വാഹനാപകടങ്ങൾ കുറഞ്ഞിട്ടുണ്ട്. നടപടി കർശനമാക്കിയതോടെ ബസുകളുടെ വാതിലിന് മുന്നിൽ വിദ്യാർഥികളെ വരിനിർത്തുന്നത് കുറഞ്ഞിട്ടുണ്ട്. ഇത് തുടരുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാവും. ജില്ലയിൽ വാഹനപ്പെരുപ്പത്തിനനുസരിച്ച് പരിശോധനക്ക് വേണ്ടത്ര ജീവനക്കാരില്ല. ആറംഗങ്ങൾ മാത്രമുള്ള രണ്ട് ടീമുകളാണ് ഇപ്പോൾ പരിശോധനക്കുള്ളത്. എൻഫോഴ്സ്മ​െൻറിലും കൂടുതൽ ടീം വേണമെന്നും കാലാവധി 15 വർഷം കഴിഞ്ഞ വാഹനങ്ങൾ സർവിസ് നടത്തുന്നത് നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ഫോറം പ്രസിഡൻറ് പ്രദീപ് പയ്യോളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. രതീഷ് സ്വാഗതവും ട്രഷറർ സഫീർ ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.