വന്യമൃഗശല്യം: ജീവനും സ്വത്തിനും സംരക്ഷണം തേടി കര്‍ഷകര്‍

കാളികാവ്: വന്യമൃഗശല്യത്തിനെതിരെ നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടില്‍ കര്‍ഷകരുടെ പ്രതിഷേധം ശക്തിപ്പെടുന്നു. കഴിഞ്ഞ ദിവസം കാളികാവ് മാളിയേക്കലില്‍ യുവാവ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് മേഖലയില്‍ അധികൃതര്‍ക്കെതിരെ രോഷമുയരുന്നത്. കാട്ടാനയും കാട്ടുപന്നിയും കുരങ്ങുമെല്ലാമടക്കം വന്യമൃഗങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതിനോടൊപ്പം മനുഷ്യജീവനു തന്നെ ഭീഷണി ആയതാണ് മലയോരവാസികളെ പ്രകോപിതരാക്കുന്നത്. മാളിയേക്കലിലെ പരേതനായ അണ്ടിക്കാടന്‍ മുഹമ്മദി​െൻറ മകന്‍ ഇരുപതുകാരന്‍ അയ്യൂബി​െൻറ ജീവനാണ് അവസാനമായി വന്യമൃഗ ആക്രമണത്തില്‍ പൊലിഞ്ഞത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്ലങ്കോട് എസ്റ്റേറ്റ് ജീവനക്കാരന്‍ ഉള്‍പ്പെടെ നിലമ്പൂര്‍ താലൂക്കിലെ വനാതിര്‍ത്തി പങ്കിടുന്ന മലയോര മേഖലയില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ വന്യമൃഗ ആക്രമണത്തില്‍ മരിച്ചിരുന്നു. തെങ്ങ്, കമുക്, റബര്‍ എന്നിവ ഉള്‍പ്പെടെ കോടിക്കണക്കിനു രൂപയുടെ നാണ്യവിളകളും വാഴ, കപ്പ, ചേമ്പ്, ചേന, നെല്ല് തുടങ്ങിയ കാര്‍ഷിക വിളകളും സമീപ നാളുകളിലായി വന്യമൃഗങ്ങള്‍ നശിപ്പിച്ചിരുന്നു. മേഖലയിൽ നിരവധി കര്‍ഷകര്‍ കൃഷിയും ഭൂമിയുമെല്ലാം ഉപേക്ഷിച്ചു തുടങ്ങി. കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതില്‍ ഉദാസീനത കാണിക്കുന്ന വനംവകുപ്പ് വന്യമൃഗശല്യത്തിനു പരിഹാരമുണ്ടാക്കുന്നതില്‍ തൽപര്യമെടുക്കുന്നിെല്ലന്നാണ് കര്‍ഷകരുടെ ആരോപണം. കഴിഞ്ഞ ദിവസം കല്‍ക്കുണ്ടില്‍ വാഹനമിടിച്ച് പരിക്കേറ്റ് ചത്ത കാട്ടുപന്നിയെ വേവിച്ചു തിന്നു എന്ന കാരണം പറഞ്ഞ് എട്ട് കര്‍ഷകരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടില്‍ കയറി പിടിച്ചുകൊണ്ടു പോകുകയും മൂന്നാം ദിവസം കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. പന്നിമാംസം കൊണ്ടുപോയതെന്ന് ആരോപിച്ച് രണ്ടു വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചിലരെ മർദിക്കുകയും ചെയ്തിരുന്നു. വന,- വന്യജീവി സംരക്ഷണത്തോടൊപ്പം വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാകാതെ നോക്കേണ്ട ബാധ്യതയും വനപാലകര്‍ക്ക് ഉണ്ടെന്നാണ് കര്‍ഷക സംഘടനകളുടെ പക്ഷം. ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല കമ്മിറ്റി പ്രസിഡൻറ് മാത്യു സെബാസ്റ്റ്യ​െൻറ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരവും കര്‍ഷകര്‍ക്ക് അടിയന്തര നഷ്ടപരിഹാരവും ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.