വയോമിത്രം പദ്ധതിക്ക് കൊണ്ടോട്ടിയില്‍ തുടക്കം

കൊണ്ടോട്ടി: മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുന്ന വയോമിത്രം പദ്ധതിക്ക് നഗരസഭയില്‍ തുടക്കമായി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ മറ്റു പ്രധാന നഗരസഭകളില്‍നിന്ന് വ്യത്യസ്തമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിന് പദ്ധതി നടപ്പാക്കിയതിനെ സ്പീക്കര്‍ അഭിനന്ദിച്ചു. അടുത്ത വര്‍ഷത്തെ പദ്ധതിയില്‍ വയോജനങ്ങള്‍ക്കായി പകല്‍വീട് പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജീവനം അതിജീവനം പദ്ധതിയുടെ ബ്രോഷറും സ്പീക്കര്‍ പ്രകാശനം ചെയ്തു. ടി.വി. ഇബ്രാഹിം എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷന്‍ സി.കെ. നാടിക്കുട്ടി, സാമൂഹിക സുരക്ഷ മിഷന്‍ എക്സി. ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍, വൈസ് ചെയര്‍പേഴ്സന്‍ കെ. നഫീസ, സ്ഥിരംസമിതി അധ്യക്ഷരായ കെ.കെ. സമദ്, എ. മുഹമ്മദ്ഷാ, പി. അഹമ്മദ് കബീര്‍, കെ.കെ. അസ്മാബി, പി. സൗദാമിനി, കൗണ്‍സിലര്‍മാരായ ചുക്കാന്‍ ബിച്ചു, പി. അബ്ദുറഹ്മാന്‍, യു.കെ. മമ്മദീശ, വി. അബ്ദുല്‍ ഹക്കീം എന്നിവര്‍ സംസാരിച്ചു. നഗരസഭയിലെ 20 കേന്ദ്രങ്ങളില്‍ ഡോക്ടറും നഴ്സുമടങ്ങുന്ന മെഡിക്കല്‍ സംഘം എത്തി മുതിര്‍ന്നവരെ പരിശോധിച്ച് മരുന്ന് നല്‍കുന്നതാണ് പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.